Politics

വടകരയില്‍ ഇടതും വലതും കളിക്കുന്നത് തീക്കളി; അഡ്വ.വി.കെ.സജീവന്‍


ലോകസഭ തെരഞ്ഞെടുപ്പിൽ ഇന്ത്യയിൽ ഒരിടത്തും കാണാത്ത വർഗീയ പ്രചരണമാണ് ഇരുമുന്നണികളും വടകരയിൽ നടത്തിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പുരോഗമനമതേതരവാദികൾ എന്നു പറയുന്നവരാണ് വർഗീയതയ്ക്ക് തീ കൊളുത്തിയിരിക്കുന്നത്. തീ കൊടുത്തവർക്ക് കെടുത്താൻ സാധിക്കില്ല. വികസനം പറഞ്ഞ് വടകരയിൽ വോട്ട് ചോദിച്ചത് ബിജെപിയും എന്‍ഡിഎസ്ഥാനാർത്ഥിയും മാത്രമാണ്. സിപിഎമ്മും ലീഗും വടകര മേഖലയിൽ മുമ്പും വർഗീയത പറഞ്ഞാണ് വോട്ട് നേടിയത്. ഇത് അവസാനിപ്പിക്കണം. വോട്ട് തട്ടാൻ വേണ്ടി നാദാപുരം തലശ്ശേരി വടകര ഉൾപ്പെടെയുള്ള മേഖലയിലെ പ്രവർത്തകരെ ഇരു മുന്നണികളും വർഗീയ വൽക്കരിച്ചിരിക്കുകയാണ്.ഗൾഫ് യുദ്ധം മുതൽ പാലസ്തീൻ ,സിഎഎ വിഷയങ്ങളിൽ വരെ വർഗീയത ആളിക്കത്തിച്ച് മുതലാക്കാനാണ് ഇരുന്നികളും ശ്രമിച്ചത്. ഇത് ആപത്കരമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഡിവൈഎസ്പി ഓഫീസ് മാർച്ച് 17കാലത്ത് 10 മണിക്ക് വടകര പുതിയ ബസ് സ്റ്റാൻഡിൽ പരിസരത്ത് നിന്ന് ആരംഭിച്ച ഡിവൈഎസ്പി ഓഫീസിൽ സമാപിക്കും എന്നും അദ്ദേഹം പറഞ്ഞു. ടി കെ പ്രഭാകരൻ മാസ്റ്റർ പി പി മുരളി പി പി വ്യാസൻ എന്നിവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു


Reporter
the authorReporter

Leave a Reply