Thursday, September 19, 2024
Politics

നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് നരേന്ദ്രമോദി


വാരണാസി ലോക്‌സഭ മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും അയോധ്യയിലെ പ്രാണപ്രതിഷ്ഠക്ക് നേതൃത്വം നല്‍കിയ പൂജാരിയും പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. മൂന്നാം തവണയാണ് മോദി വാരാണസിയില്‍ മത്സരിക്കുന്നത്.

ഇതിനിടെ വയനാട്ടിലെ ജനങ്ങളും രാഹുലിനെ പാഠം പഠിപ്പിച്ചുവെന്നും റായ്ബറേലിയില്‍ പോലും കോണ്‍ഗ്രസ് തോല്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. യുപിയിലെ ജനങ്ങള്‍ അവസരവാദ സഖ്യത്തെ നേരത്തെയും തോല്‍പിച്ചിട്ടുണ്ട്. ഗാന്ധി കുടുംബത്തിന് പ്രാധാന്യം നല്‍കുന്നത് മാധ്യമങ്ങള്‍ മാത്രമാണെന്നും മോദി പറഞ്ഞു.

നാമ നിര്‍ദേശ പത്രിക സമര്‍പ്പണത്തി്‌ന് മുന്നോടിയായി വാരാണസിയില്‍ ഇന്നലെ മോദി റോഡ് ഷോ നടത്തിയിരുന്നു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം ആയിരുന്നു 5 കി.മി. നീണ്ട റോഡ് ഷോ. തുടര്‍ച്ചയായി മൂന്നാം തവണയാണ് മോദി വാരാണസിയില്‍ ജനവിധി തേടുന്നത്.


Reporter
the authorReporter

Leave a Reply