General

റോഡരികി‍ല്‍ ഉപേക്ഷിച്ച ഇലക്ട്രിക് പോസ്റ്റുക‍ള്‍ നീക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ


കോഴിക്കോട്: ബേപ്പൂർ ബി. സി റോഡ് ജംഗ്ഷന് സമീപം റോഡരികി‍ല്‍ ഉപേക്ഷിച്ച നിലയിലുള്ള വൈദ്യുതി ബോർഡിന്റെ ഇലക്ട്രിക് പോസ്റ്റുക‍ള്‍ അടിയന്തരമായി നീക്കം ചെയ്യണമെന്ന് മനുഷ്യാവകാശ കമ്മീഷ‍ന്‍.

കല്ലായ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്കാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് നിർദ്ദേശം നല്‍കിയത്. ഉത്തരവ് നടപ്പാക്കി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷ‍ന്‍ ആവശ്യപ്പെട്ടു. ഫെബ്രുവരി 28-ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസി‍ല്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.

നൂറിലധികം വൈദ്യുതി പോസ്റ്റുകളാണ് റോഡരികില്‍ കൂട്ടിയിട്ടിരിക്കുന്നത്. ചില പോസ്റ്റുകളിലെ കോണ്‍ക്രീറ്റ് തകർന്ന് ഇരുമ്പ് കമ്പിക‍ള്‍ റോഡിലേക്ക് തള്ളി നില്‍ക്കുന്നുണ്ട്. ബേപ്പൂർ ഹൈസ്ക്കൂളിലേക്കും എ‍ല്‍.പി. സ്കൂളിലേക്കുമുള്ള വിദ്യാർത്ഥികളടക്കം നിരവധി യാത്രക്കാർ നടന്നു പോകുന്ന റോഡിലാണ് അപകടം പതിയിരിക്കുന്നത്.

പത്രവാർത്തയുടെ അടിസ്ഥാനത്തി‍ല്‍ കമ്മീഷ‍ന്‍ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.


Reporter
the authorReporter

Leave a Reply