LatestPolitics

സ്വകാര്യ ആശുപത്രികളെ സഹായിക്കുവാൻ ആരോഗ്യ മന്ത്രി അണിയറയിൽ നീക്കം നടത്തുന്നു: ശോഭാ സുരേന്ദ്രൻ


കോഴിക്കോട്:സംസ്ഥാനത്ത് സ്വകാര്യ ആശുപത്രി വ്യവസായത്തെ സഹായിക്കുന്ന നിലപാടിലൂടെ പാവപ്പെട്ടവൻ്റെ ചികിത്സാ സേവനം നഷ്ടപ്പെടുത്തുന്ന നിലാപാട് ആണ് ആരോഗ്യ വകുപ്പ് കൈകൊള്ളുന്നതെന്നും
തകര്‍ന്ന ഒരു ആരോഗ്യമേഖലയാണ് ഇന്ന് കേരളത്തിലുള്ളതെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്‍. കേരളത്തിലെ ആരോഗ്യമേഖലയുടെ അവസാന വാക്കായിരുന്നു മെഡിക്കല്‍ കോളജുകള്‍. എന്നാല്‍ ഇന്ന് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജുകളെ ആശ്രയിക്കുന്നവര്‍ക്ക് ആവിശ്യമുള്ള പരിരക്ഷ നല്‍കാന്‍ പോലും സര്‍ക്കാരിന് കഴിയുന്നില്ല. സ്വകാര്യമേഖലയെ കൈപിടിച്ചുയര്‍ത്താനും സര്‍ക്കാര്‍ മേഖലയെ തകര്‍ക്കാനുമുള്ള ഗുഡാലോചനയാണ് കേരളം ഭരിക്കുന്നവര്‍ തന്നെ അണിയറയില്‍ ചര്‍ച്ച ചെയ്യുന്നത്.

കഴിഞ്ഞ വര്‍ഷം ഉദ്ഘാടനം കഴിഞ്ഞ തിരുവനന്തപുരം വയറോളജി ലാബില്‍ ഒരു പ്രവര്‍ത്തനവും ആരംഭിച്ചിട്ടില്ല. വര്‍ഷാവര്‍ഷം കേരളത്തിലെ പാവപ്പെട്ടവര്‍ പകര്‍ച്ചവ്യാധികളില്‍ മരണപ്പെടുന്ന സാഹചര്യമുണ്ടായിട്ടും എന്തുകൊണ്ട് വയറോളജി ലാബിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്ന് ആരോഗ്യ മന്ത്രിയും മുഖ്യമന്ത്രിയും വിശദീകരിക്കണം. സംസ്ഥാനത്ത് മൂന്നോളം ജില്ലകളില്‍ വയറോളജി ലാബുകള്‍ നല്‍കാന്‍ കേന്ദ്ര ആരോഗ്യവിഭാഗം തയ്യാറായിട്ടും അടിസ്ഥാന സൗകര്യം നല്‍കാന്‍ സംസ്ഥാനം തയ്യാറായിട്ടില്ലെന്നും സാധാരണക്കാരോട് കാണിക്കുന്ന ക്രൂരതയാണിതെന്നും അവര്‍ ആരോപിച്ചു. കേരളത്തില്‍ എയിംസിനായി കേന്ദ്രം ആവിശ്യപ്പെട്ട നാല് സ്ഥലങ്ങള്‍ എവിടെയൊക്കെയാണ് നല്‍കിയതെന്ന് വ്യക്തമാക്കാന്‍ കേരളത്തിലെ ആരോഗ്യമന്ത്രി തയ്യാറാകണം. എന്തുകൊണ്ടാണ് എയിംസിന്റെ പ്രവര്‍ത്തനം കേരളത്തില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ആവിശ്യത്തിന് ഡോക്ടര്‍മാരും നേഴ്‌സുമാരുമില്ല. 1960 കളിലുള്ള അനുപാതത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ആശുപത്രികളില്‍ പാവപ്പെട്ട ജനങ്ങള്‍ എത്തിയാല്‍ അവര്‍ക്ക് നല്ല ചികിത്സ നല്‍കാന്‍ ഇവിടെയുള്ളവര്‍ക്ക് കഴിയുമോയെന്ന് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും വ്യക്തമാക്കണം. ഇവിടത്തെ സാധാരണക്കാരോട് ചെയ്യുന്ന വലിയ ക്രൂരതയാണിത്. മാലിന്യ നിര്‍മാര്‍ജനം പോലും കൃത്യമായി നടക്കാത്ത ഏറ്റവും കൂടുതല്‍ ശുചിത്വമില്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റികൊണ്ടിരിക്കുന്ന ഭരണമാണ് കേരളത്തില്‍ നടക്കുന്നതെന്നും ശോഭ സുരേന്ദ്രന്‍ ആരോപിച്ചു.


Reporter
the authorReporter

Leave a Reply