Wednesday, May 15, 2024
EducationLatest

ജി-ടെക്കിന്റെ പുതിയ ക്യാമ്പസ്‌ ദുബൈയിൽ ആരംഭിച്ചു


യു.എ.ഇ:ഏഷ്യയിലെ ഏറ്റവും വലിയ കമ്പ്യൂട്ടർ പരിശീലന ശൃംഖലയും 700ൽ ഏറെ ശാഖകളോട് കൂടി 19 രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ജി-ടെക് എഡ്യൂക്കേഷൻ മിഡിൽ ഈസ്റ്റ് റീജിയണൽ ഓഫീസും സെന്ററും പ്രവർത്തനം ആരംഭിച്ചു.

ആരോഗ്യം, സാങ്കേതികം, വിദ്യാഭ്യാസം എന്നീ മേഖലകളിലെ വിശിഷ്ട വ്യക്തിത്വമായ പദ്മശ്രീ ഡോ: ആസാദ് മൂപ്പന്റെ ആദരണീയ സാന്നിധ്യത്തിൽ ഉൽഘടനം നിർവഹിച്ചു. ജി-ടെക് സ്ഥാപന ചെയർമാൻ മെഹ്‌റൂഫ് മണലൊടിയുടെ അധ്യക്ഷതയിൽ നടന്ന ഉൽഘടന ചടങ്ങിൽ വ്യവസായ പ്രമുഖരും വിദ്യാഭ്യാസ മേഖലയിലെ പ്രമുഖരും മറ്റു ബഹുമാനപെട്ട അതിഥികളും പങ്കെടുത്തു.

ജി-ടെക് എഡ്യൂക്കേഷന്റെ ദുബായ് ശാഖയുടെ പ്രവർത്തന കർമങ്ങളിൽ പങ്കാളികളായ പ്രധാന വ്യക്തിത്വങ്ങളെ അവരുടെ പ്രതിബന്ധതയ്ക്കും പ്രയത്നങ്ങൾക്കും ആദരിച്ചു. കഴിഞ്ഞ 23 വർഷമായി സാങ്കേതിക മുന്നേറ്റം പ്രോത്സാഹിപ്പിക്കുന്ന്നതിനും 23 ലക്ഷം IT പ്രൊഫഷനലുകളെ ശാക്തീകരിച്ചു കൊണ്ടും മുന്നോട്ട് പോവുന്ന ജി-ടെക് എഡ്യൂക്കേഷൻ കൂടുതൽ പ്രതിബന്ധതയോടെ മിഡിൽ ഈസ്റ്റിൽ പ്രവർത്തനം ആരംഭിക്കാൻ തുടങ്ങുന്നു. അത്യാധുനിക കോഴ്സുകളും ജോലി ലഭ്യതയുള്ള പാഠ്യപദ്ധതികളും വിദ്യാത്ഥികൾക്കും പ്രൊഫെഷണലുകൾക്കും സമാനമായ പരിശീലന സൗകര്യങ്ങളും ജിടെക്‌ വാഗ്ദാനം ചെയ്യുന്നു. സാങ്കേതിക വൈദഗ്ധ്യമുള്ള വ്യക്തികളെ ശാക്തീകരിക്കാനും ഒട്ടനവധി അവസരങ്ങൾ ലഭ്യമാക്കാനും അവരെ മുന്നോട്ട് നയിക്കാനുമുള്ള ദൗത്യത്തിൽ ജിടെക്‌ എഡ്യൂക്കേഷൻ പ്രധാന പങ്കു വഹിക്കുന്നു. UAE ക്കു അകത്തും പുറത്തും വിദ്യാർഥികൾക്കു നിരവധി ഡിപ്ലോമ കോഴ്സുകൾ ഒരു വർഷ സ്റ്റുഡന്റ് വിസയും താമസ സൗകര്യത്തോടൊപ്പം ലഭ്യമാക്കിയിട്ടുള്ളതായി മിഡിൽ ഈസ്റ്റ് ജിടെക് ED & CEO Mr. ഷാഫി , Dr.അബ്ദുൽ ലത്തീഫ് (Director), Mr.ഹാരിസ് ( Director) and Mr. ലത്തീഫ് ( ഡയറക്ടർ),എന്നിവർ അറിയിച്ചു


Reporter
the authorReporter

Leave a Reply