Latestsports

പഴയകാല ഫുട്ബാൾ കളിക്കാർ ഒത്തുചേർന്നു

Nano News

കോഴിക്കോട്‌: ഫുട്ബോൾ പ്ലെയേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച പഴയകാല ഫുട്ബോൾ താരങ്ങളുടെ കൂട്ടായ്മയും സംസ്ഥാന സബ്ജൂനിയർ ടൂർണമെന്റ് ജേതാക്കളായ കോഴിക്കോട് ജില്ലാ ടീമിനെ അനുമോദിക്കലും കെ ഡി എഫ് എ ഹാളിൽ നടന്നു. മുൻ സ്പോർട്സ് ലേഖകനും മനോരമ റസിഡന്റ് എഡിറ്ററുമായിരുന്ന കെ അബൂബക്കർ ഉദ്ഘാടനം ചെയ്തു. കേരള ടീം ക്യാപ്റ്റൻ പി രാഹുൽ മുഖ്യാതിഥിയായി. അസോസിയേഷൻ പ്രസിഡണ്ട് സി കെ ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ബഷീർ മണലോടി, കെ ഡി എഫ് എ സെക്രട്ടറി ഷാജേഷ് കുമാർ, കെ പി സേതുമാധവൻ, മാമുക്കോയ സബ്ജൂനിയർ ടീം കോച്ച് അർഷാദ് സൂപ്പി, മാനേജർ മോഹൻ കൂരിയാൽ, വൈസ് പ്രസിഡണ്ട് അസീസ് എന്നിവർ സംസാരിച്ചു പഴയകാല താരങ്ങളായ കെ പി സേതുമാധവൻ,പ്രേംനാഥ് ഫിലിപ്, ഉമർ ,മാമുക്കോയ, വേലായുധൻ, രാധാകൃഷ്ണൻ, രാമചന്ദ്രൻ,അശോകൻ, സനൽകുമാർ, ദേവദാസ്,ശശീന്ദ്രനാഥ് എന്നിവർ സംബന്ധിച്ചു.
സെക്രട്ടറി ഹൈദ്രോസ് സ്വാഗതവും സി സാദിക്ക് നന്ദിയും പറഞ്ഞു


Reporter
the authorReporter

Leave a Reply