കോഴിക്കോട്: ഇന്ന് ഉച്ചയോടെയാണ് ടാഗോർ സെൻ്റിനറി ഹാൾ വളപ്പിൽ നിർത്തിയിട്ട എൻഫീൽഡ് ബുള്ളറ്റിന് തീ പിടിച്ചത്.നാട്ടുകാരുടെ സമയോജിതമായ ഇടപെടലാണ് തീ പടരാതിരുന്നത്. ബീച്ച് അഗ്നി ശമന വിഭാഗം അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ പി.കെ ബഷീറിൻ്റെ നേതൃത്വത്തിലുള്ള സംഘം തീ പൂർണമായും അണച്ചു. പൂപ്പറമ്പത്ത് സുബീഷിൻ്റെ ഉടമസ്ഥതയിലുള്ള KL 11 BF 6641 ബുള്ളറ്റ് ഭാഗികമായി കത്തി നശിച്ചു. തീപിടുത്ത കാരണം വ്യക്തമല്ല. അതേ സമയം ഈ മോഡൽ ബുള്ളറ്റുകളിൽ തീ പടരുന്നത് ഇത് അഞ്ചാം തവണയാണെന്ന് ഫയർഫോഴ്സ് അധികൃതർ പറഞ്ഞു.
വാക്സിൻ എടുക്കാനായി എത്തുന്നവരുടെ എണ്ണം ദിനം പ്രതി വർദ്ധിക്കുന്നുണ്ട്.ഇവർ വരുന്ന വാഹനങ്ങൾ ടാഗോർ വളപ്പിലാണ് നിർത്തിയിടുന്നത്. ഇത്തരത്തിൽ പാർക്ക് ചെയ്ത വാഹനത്തിൽ നിന്നാണ് തീ പടർന്നത്.