Tuesday, October 15, 2024
LatestLocal News

ഇടഞ്ഞോടിയ പിടയാന കാലെടുത്തു വച്ചത് കിണറ്റിലേക്ക്; പരുക്കുകളോടെ രക്ഷപ്പെടുത്തി.


പനച്ചിക്കാട് പരുത്തുംപാറയിൽ വണ്ടിയുടെ ശബ്ദം കേട്ട് ഇടഞ്ഞോടിയ പിടിയാന കല്യാണിയാണ്  അപകടത്തിൽ നിന്നും രക്ഷപെട്ടത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.
പനച്ചിക്കാട് പെരിഞ്ചേരിക്കുന്ന് ഭാഗത്ത് തടിപിടിക്കാൻ എത്തിയതായിരുന്നു പാലാ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കല്യാണി എന്ന പിടിയാന.
ഭയന്നോടിയ പിടിയാന മെയിൻ റോഡിലൂടെ ഓടിയെത്തിയ ശേഷം പ്രദേശവാസിയുടെ കിണറ്റിലേയ്ക്കാണ് കാലെടുത്തു വച്ചത്.
മുൻകാൽ തെന്നി വീണ ആനയുടെ തുമ്പിക്കൈയ്ക്കും, നാവിനും മുറിവേറ്റിട്ടുണ്ട്. ആനയെ തളയ്ക്കാൻ എത്തിയ സഹായിക്കും വിരലിന് നേരിയ പരിക്കേറ്റു..

Reporter
the authorReporter

Leave a Reply