Wednesday, December 4, 2024
GeneralLatestsports

ദേശീയ സീനിയര്‍ വനിതാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളം ക്വാർട്ടർ കാണാതെ പുറത്തായി.


കോഴിക്കോട്:ദേശീയ സീനിയര്‍ വനിതാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍
അവസാന ഗ്രൂപ്പ് മത്സരത്തിൽ മധ്യപ്രദേശിനോട് 1-1 സമനില നേടി ക്വാട്ടർ ഫൈനലിലെത്താതെ കേരളം പുറത്തായി.ഇ എം എസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 18-ാം മിനുട്ടിൽ മധ്യപ്രദേശിൻ്റെ ശില്പ സോണി ആദ്യ ഗോൾ നേടി 20-ാം മിനുട്ടിൽ കേരളത്തിൻ്റെ സി രേഷ്മ ഗോൾ മടക്കി. തുടർന്ന് നിരവധി അവസരങ്ങൾ കേരളത്തിന് ലഭിച്ചെങ്കിലും അവയൊന്നും വലയിലാക്കാൻ കേരളത്തിനായില്ല.
ആദ്യ കളിയിൽ മിസോറാമിനോട് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽവി വഴങ്ങിയ കേരളം രണ്ടാം മത്സരത്തിൽ ഉത്തരാഖണ്ഡിനെ 3-1ന് തോൽപ്പിച്ചിരുന്നു.എന്നാൽ മിസോറാം രണ്ടാം മത്സരത്തിൽ മധ്യപ്രദേശിനെ മറുപടിയില്ലാത്ത നാലു ഗോളുകൾക്ക് കീഴടക്കിയതോടെ കേരളത്തിൻ്റെ ക്വാർട്ടർ സാധ്യത അവസാനാ ച്ചിരുന്നു.
കളിയുടെ ആദ്യാവസാനം ഇരു ടീമുകളും നല്ല പ്രകടനമാണ് കാഴ്ചവച്ചത്.

Reporter
the authorReporter

Leave a Reply