കോഴിക്കോട് : വൈദ്യൂതി ബിൽ വർദ്ധനവിൽ പ്രതിഷേധിച്ച് ബി.ജെ.പി വെള്ളയിൽ വൈദ്യുതി ഭവന് മുന്നിൽ വൈദ്യുതി ബിൽ കത്തിച്ച് ജനകീയ പ്രതിഷേധ സമരം നടത്തി.
ബി ജെ.പി ജില്ല പ്രസിഡണ്ട് അഡ്വ.വി.കെ. സജീവൻ ഉദ്ഘാടനം ചെയ്തു.കോവിഡാനന്തര ജീവിത പ്രയാസങ്ങള്‍ക്കിടയില്‍ഗാര്‍ഹിക ഉപഭോക്തക്കളുടേതുള്‍പ്പെടെ ഭീമമായി ഇലക്ട്രിസിറ്റി ചാര്‍ജ് വര്‍ദ്ധിപ്പിക്കാനുളള തീരുമാനം ജനങ്ങളോടുളള വെല്ലുവിളിയാണെന്ന് വി.കെ.സജീവന്‍ പറഞ്ഞു.മീറ്റര്‍ വാടക,അശാസ്ത്രീയമായ സ്ലാബ് വ്യവസ്ഥ,വലിയ ഇലക്ട്രിസിറ്റി ഡ്യൂട്ടി എന്നിവ കൊണ്ട് കേരളത്തില്‍ നിലവിലുളള ചാര്‍ജ് തന്നെ ജനങ്ങള്‍ക്ക് താങ്ങാന്‍ പറ്റാത്തതാണ്.ഗാര്‍ഹികാവശ്യത്തിനുപയോഗിക്കുന്നതിന് പോലും 6.6% വര്‍ദ്ധനയാണ് വരുത്തിയിരിക്കുന്നത്.ജനങ്ങളെ പിഴിഞ്ഞ് ആഡംബര കാറുകള്‍ വാങ്ങല്‍,വാര്‍ഷികാഘോഷങ്ങള്‍,ലോകകേരളസഭ,ഭരണ പരിഷ്കാരകമ്മീഷന്‍,ഉപദേശകര്‍ എന്നിവയിലൂടെ ധൂര്‍ത്തടിക്കുകയാണ്. സര്‍ക്കാര്‍ ധൂര്‍ത്ത് ഒഴിവാക്കി ജനങ്ങളുടെ അധികഭാരം കുറക്കുകയും,വൈദ്യുതി കുടിശ്ശികയിനത്തിലുളള 3000 കോടി ഈടാക്കാനുളള നടപടിയെടുകയുമാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബി.ജെ.പി. നടക്കാവ് മണ്ഡലം പ്രസിഡണ്ട് കെ.ഷൈബു അദ്ധ്യക്ഷത വഹിച്ചു
ജില്ല സെക്രട്ടറി പ്രശോഭ് കോട്ടൂളി മുഖ്യ പ്രഭാഷണം നടത്തി.
ജില്ല സെക്രട്ടറിയും കൗൺസിലറുമായ അനുരാധ തായാട്ട്, ജില്ല കമ്മിറ്റി അംഗങ്ങളായ തിരുവണ്ണൂർ ബാലകൃഷ്ണൻ , ദീപ ടി. മണി, എൻ.പി. പ്രകാശൻ , പ്രവീൺ തളിയിൽ , എം.ജഗനാഥൻ , മധു കാട്ടുവയൽ, പി.കെ. മാലിനി, സരള മോഹൻദാസ് , ടി. പ്രജോഷ് , ശാന്തി ജയൻ , വി.വി. സജീന്ദ്രൻ , എൻ.പി. സിദ്ധാർത്ഥൻ, ടി.പി. സുനിൽ രാജ്, എൻ.പി. ജയകുമാർ , കെ. ബസന്ത് , പി.ശിവദാസൻ , എന്നിവർ നേതൃത്വം നൽകി.