കോഴിക്കോട്: യുവമോർച്ച ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ അഗ്നിപഥ് രജിസ്ട്രേഷൻ ക്യാമ്പ് മാരാർജി ഭവനിൽ സംഘടിപ്പിച്ചു.ബി.ജെ.പി ജില്ലാ പ്രസിഡൻ്റ് അഡ്വ: വി.കെ സജീവൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.പദ്ധതിയെക്കുറിച്ച് അടിസ്ഥാന രഹിതമായ ആശങ്കകള്‍ ഉയര്‍ത്തിയാണ് തെരുവില്‍ പ്രചരണം നടക്കുന്നത്.ഓണ്‍ലൈന്‍ റരജിഷ്ട്രേഷന്‍ പൂര്‍ത്തിയായാല്‍ തുടര്‍ന്ന് നടക്കുന്ന കായികക്ഷമതയും,വൈദ്യ പരിശോധനയും,എഴുത്തു പരീക്ഷയുമൊക്കെ മുന്‍കാല റിക്രൂട്ട് മെന്‍റിന് സമാനമായ രീതിയില്‍ തന്നെയാണ്.നാല് വര്‍ഷം കൊണ്ട് പത്ത് ലക്ഷം പെരെ വളരെ ചെറുപ്പത്തില്‍ അച്ചടക്കവും,ശാരീരികക്ഷമതയും,നൈപുണ്യവും,വിദ്യാഭ്യാസവും,അനുഭവ ജ്ഞാനവും ദേശസ്നേഹമുളള വരാക്കി പരിശീലിപ്പിച്ച് സൈന്യ സേവനത്തോടൊപ്പം വിവിധമേഖലയില്‍ വിന്യസിക്കുക എന്നു പറഞ്ഞാല്‍ അതിനേക്കാള്‍ ക്രിയാത്മകമായ മറ്റെന്താണുളളത്.കാര്‍ഗില്‍ യുദ്ധത്തിന് ശേഷം സൈന്യത്തിന്‍റെ പോരായ്മ പരിഹരിക്കാന്‍ സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ടുകള്‍ കണ്ടില്ലെന്ന് നടിച്ച ഭരണാധികാരികളില്‍ നിന്ന് വ്യത്യസ്ഥമായി
എക്കണോമി,എഫിഷ്യന്‍സി,ടെക്നോളജി ഇവ വര്‍ദ്ധിപ്പിച്ച് സൈന്യത്തെ യുവത്വവല്‍ക്കരിക്കാനും റിസര്‍വ്വ് ഫോഴ്സിന്‍റെ എണ്ണം വര്‍ദ്ധിപ്പിക്കാനും കേന്ദ്രസര്‍ക്കാരും സേനാമേധാവികളും കൈക്കൊണ്ട തീരുമാനം ചരിത്രപരമാണെന്നും സജീവന്‍ കൂട്ടിച്ചേര്‍ത്തു. യുവമോർച്ച ജില്ലാ പ്രസിഡൻ്റ് ടി. രനീഷ് അദ്ധ്യക്ഷത വഹിച്ചു.ബി.ജെ.പി ജില്ലാ സെക്രട്ടറി പ്രശോഭ് കോട്ടുളി, യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറിമാരായ ജുബിൻ ബാലകൃഷണൻ, ഹരിപ്രസാദ് രാജ, സൗത്ത് നിയോജക മണ്ഡലം പ്രസിഡൻ്റ് വിഷ്ണു പയ്യാനക്കൽ, രാഹുൽ അശോക്, തുടങ്ങിയവർ നേതൃത്വം നൽകി. ജൂൺ 27, 28 തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രാവിലെ 10 :30 മുതൽ വൈകിട്ട് 4 വരെ മാരാർജി ഭവനിൽ ക്യാമ്പ് തുടരുന്നതായിരിക്കുമെന്ന് യുവമോർച്ച ജില്ലാ പ്രസിഡൻ്റ് ടി.രനീഷ് പറഞ്ഞു.