ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് 2020-21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന മുട്ടക്കോഴി വിതരണം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ ആറാം വാർഡിലെ മാളു കുനിയാറ്റിലിന് നൽകി ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം ഷീല, പഞ്ചായത്ത് അംഗങ്ങൾ ആയ ശരീഫ് മാസ്റ്റർ, വിജയൻ കണ്ണഞ്ചേരി, പി ശിവദാസൻ, വെറ്റിനറി സർജൻ ഡോ.സുനിൽ, ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ കുട്ടികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.