Wednesday, December 4, 2024
LatestLocal News

റോട്ടറി അവാര്‍ഡുകള്‍ വിതരണം ചെയ്തു


കോഴിക്കോട്: റോട്ടറി ക്ലബ് കാലിക്കറ്റ് സൗത്തിന്റെ 2021-22 വര്‍ഷത്തെ വൊക്കേഷനല്‍ എക്‌സലന്‍സി അവാര്‍ഡുകള്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ വിതരണം ചെയ്തു. വ്യവസായിയും സംരംഭകനുമായ സുബൈര്‍ കൊളക്കാടന്‍, മാധ്യമപ്രവര്‍ത്തകനും കാലിക്കറ്റ് പ്രസ് ക്ലബ് സെക്രട്ടറിയുമായ പി.എസ്. രാകേഷ് എന്നിവര്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. റോട്ടറി ക്ലബ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. രാജേഷ് സുഭാഷ്, അസി. ഗവര്‍ണര്‍ ഡോ. പി.എന്‍. അജിത, ഡോ. സേതു ശിവശങ്കര്‍, റോട്ടറി ക്ലബ് കാലിക്കറ്റ് സൗത്ത് പ്രസിഡന്റ് ടി.കെ. രാധാകൃഷ്ണന്‍, സെക്രട്ടറി പ്രതീഷ് മേനോന്‍, ഷനേഷ് കൃഷ്ണ, പി.സി.കെ. രാജ എന്നിവര്‍ സംസാരിച്ചു.

 


Reporter
the authorReporter

Leave a Reply