Friday, December 6, 2024
GeneralLatestPolitics

മേയർ ആര്യ രാജേന്ദ്രനും എംഎല്‍എ സച്ചിന്‍ ദേവും വിവാഹിതരാകുന്നു


തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും ബാലുശ്ശേരി എംഎല്‍എ സച്ചിന്‍ ദേവും വിവാഹിതരാകുന്നു. അടുത്തമാസം വിവാഹമുണ്ടാകുമെന്നാണ് സൂചന. വിവാഹ തിയതി നിശ്ചയിച്ചിട്ടില്ല. വിവാഹക്കാര്യം ഇരു കുടുംബങ്ങളും തമ്മില്‍ ധാരണയായതായി സച്ചിന്റെ പിതാവ് കെ.എം നന്ദകുമാര്‍ അറിയിച്ചു. ബാലസംഘം എസ്എഫ്‌ഐ കാലഘട്ടം മുതല്‍ ഇരുവരും സുഹൃത്തുക്കളാണ്. ഈ പരിചയമാണ് വിവാഹത്തിലേക്ക് എത്തിയിരിക്കുന്നത്.

നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എം.എല്‍.എയും, രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറുമാണ് വിവാഹിതരാകുന്നത്.

പതിനഞ്ചാം നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി സച്ചിന്‍ ദേവ്. കോഴിക്കോട് ബാലുശ്ശേരിയില്‍ നിന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥിയും സിനിമ താരവുമായി ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെ പരാജയപ്പെടുത്തി മികച്ച വിജയം നേടിയാണ് സച്ചിന്‍ നിയമസഭയില്‍ എത്തിയത്.

ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ എന്ന വിശേഷണത്തോടെയാണ് ആര്യ രാജേന്ദ്രന്‍ തിരുവനന്തപുരത്ത് ചുമതലയേറ്റത്. 2020 ലെ കേരള തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ മുടവന്‍മുകള്‍ വാര്‍ഡില്‍ നിന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി വിജയിച്ചാണ് ആര്യ കോര്‍പ്പറേഷന്‍ മേയറായത്.


Reporter
the authorReporter

Leave a Reply