GeneralLatest

കുരുങ്ങിയ മോതിരങ്ങള്‍ അഴിച്ച് മാറ്റുന്നത് സ്ഥിരം: പ്രത്യേക മെഷീന്‍ വാങ്ങി ഫയര്‍ഫോഴ്‌സ്

Nano News

കോഴിക്കോട്:മോതിരം മുറിച്ചു മാറ്റുന്നത് സ്ഥിരമായതിനാൽ പ്രത്യേക മെഷീന്‍ വാങ്ങി ഫയര്‍ഫോഴ്‌സ്. വിരലില്‍ കുരുങ്ങിയ മോതിരങ്ങള്‍ അഴിച്ച് മാറ്റുന്നത് ദിനചര്യ പോലെയായതോടെ പ്രത്യേക യന്ത്രം തന്നെ വാങ്ങിയിരിക്കുകയാണ് മീഞ്ചന്തയിലെ അഗ്നി രക്ഷാസേന. കഴിഞ്ഞ ദിവസം വാഴൂര്‍ സ്വദേശി സുധയുടെ മകന്‍ ഹിവാനി, കൊണ്ടോട്ടി മേലങ്ങാടി മുസ്തഫയുടെ മകന്‍ മുഹമ്മദ് സന്‍ഫാന്‍ എന്നിവരുടെ വിരലില്‍ കുടുങ്ങിയ മോതിരങ്ങള്‍ മീഞ്ചന്ത അഗ്നിരക്ഷാ സേനാംഗങ്ങള്‍ മുറിച്ച് മാറ്റിയിരുന്നു.വെളിച്ചെണ്ണയും സോപ്പും ഉള്‍പ്പെടെ ഉപയോഗിച്ച് മോതിരം ഊരാനാണ് ആദ്യം എല്ലാവരും ശ്രമിക്കുക. പിന്നീട്, തട്ടാന്‍മാരെയും ചിലപ്പോള്‍ ആശുപത്രിയിലും സമീപിക്കും. അപ്പോഴേക്കും വിരലുകള്‍ നീര് വന്ന് വീര്‍ക്കും. ഇത്തരം സാഹചര്യങ്ങളിലാണ് അഗ്നി രക്ഷാ സേനയെ സമീപിക്കുക. തുച്ഛമായ വിലയ്ക്ക് ലഭിക്കുന്ന ചൈനീസ് മോതിരങ്ങളാണ് കൂടുതലും വിരലുകളില്‍ കുടുങ്ങുന്നത്. അപകട സാധ്യതയുള്ള മോതിരങ്ങള്‍ കുട്ടികള്‍ക്ക് വാങ്ങി നല്‍കരുതെന്നും അഗ്നിസുരക്ഷാ സേന അംഗങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു.


Reporter
the authorReporter

Leave a Reply

error: Content is protected !!