കോഴിക്കോട്:പന്തീരാങ്കാവ് ഗ്ലോബൽ ഇംഗ്ലീഷ് സ്ക്കൂളിൽ ഇഗ്നൈറ്റ് 2023 എന്ന പേരിൽ അരങ്ങേററിയ 12 മത് വാർഷികാഘോഷം കാർണിവലായി മാറി. വൈവിധ്യമാർന്ന ഭക്ഷണ വിനോദ സ്റ്റാളുകളും വിദ്യാർത്ഥി വിദ്യാർത്ഥിനികളൂടെ
തിളക്കമാർന്ന സാംസ്കാരിക പ്രകടനങ്ങളും ഉണ്ടായിരുന്നു. സാംസ്കാരിക നായകരും പൗരപ്രമുഖരും, രാഷ്ട്രീയ നേതാക്കളും ഉന്നത വ്യക്തിത്വങ്ങളും ചടങ്ങിൽ പങ്കെടുത്തു.
ഗ്ലോബൽ എജ്യുക്കേഷണൽ സൊല്യൂഷൻസ് ചെയർമാൻ കുഞ്ഞുമുഹമ്മദ് അൻസാരി. അൽ ഐൻ,മാനേജിംഗ് ഡയറക്റ്റർ ഡോ: മുനീർ അൻസാരി. അബുദാബി , ഗ്രാൻ്റ് ഹൈപർ മാർക്കറ്റ് & ഫോക്കസ് മാൾ ഗ്രൂപ് മാനേജിംഗ് ഡയറക്റ്റർ ഡോ: അൻവർ അമീൻ. (റി ജെൻസി ഗ്രൂപ്പ് ദുബായ് ), കോഴിക്കോട് സർവ്വകലാശാല സിൻഡിക്കേററ് മെമ്പറും, കുണ്ടോട്ടി ഗവർമെൻ്റ് കോളേജ് പ്രൊഫസറുമായ ഡോ: ആബിദ ഫാറൂഖി , ഫാറൂഖ് ബി എഡ് കോളേജ് പ്രിൻസിപ്പൽ ഡോ.സലിം , ഫോക്കസ് മാൾ CEO കെ.കെ.അബ്ദുസ്സലാംതുടങ്ങിയവരുടെ സാന്നിദ്ധ്യം സാംസ്ക്കാരിക സമ്മേളനത്തിൻ്റെ
മാറ്റു കൂട്ടി. ആദരവ് ചടങ്ങ് പ്രമുഖ സ്പോർട്സ് ലേഖകനും, ചന്ദ്രിക എഡിറ്ററുമായ കമാൽ വരദൂർ ഉത്ഘാടനം ചെയ്തു. എംവി കുഞ്ഞാമു (എംവി കെഗ്രൂപ്പ് എം ഡി,) ഫൈസൽ എളേറ്റിൽ,മനോജ് കുമാർ, അഷ്‌റഫ് വളവന്നൂർ, തുടങ്ങിയവർ സന്നിഹിതരായിരുന്നു.
വാർഷികാഘോഷം കാർണിവൽ രൂപത്തിൽ നടത്തപ്പെടുന്ന ഏക സ്ക്കൂളാണ് കേംബ്രിഡ്ജ് യൂനിവേഴ്സിറ്റിയുടെ കീഴിലുള്ള ഗ്ലോബൽ ഇംഗ്ലീഷ് സ്ക്കൂൾ കോഴിക്കോട്.
ഉയർന്ന വിജയം കൈവരിച്ച കുട്ടികളെ ആദരിച്ചു കുട്ടികളുടെ കലാപരിപാടികളും ആഘോഷരാവിൻ്റെ ഭാഗമായി നടന്നു. യു.കെ ചിചെസ്റ്റർ യുനിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് കരസ്ഥമാക്കിയ ഗ്ലോബൽ എജ്യുക്കേഷനൽ സൊല്യൂഷൻ, മാനേജിംഗ് ഡയറക്റ്റർ ഡോ.മുനീർ അൻസാരിയെ
ആദരിച്ചു.ഡോക്ടർ ആബിദാ ഫാറൂഖി മുഖ്യ പ്രഭാഷണം നടത്തി.ഡോക്ടറേറ്റ് ലഭിച്ച മുനീർ അൻസാരിയെ ഫോക്കസ് മാളിനു വേണ്ടി എം.ഡി ഡോക്ടർ
അൻവർ അമീൻ മെമൻറോ നൽകി ആദരിച്ചു.