Latest

ദർശനം ഗ്രന്ഥശാല സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി


കോഴിക്കോട്:ലയൺസ് ഇന്റർനാഷണൽ സേവനവാരത്തിന്റെ ഭാഗമായി കാലിക്കറ്റ് സഫയർ നേതൃത്വത്തിൽ ഡോ. ചന്ദ്രകാന്ത് മലബാർ നേത്രാലയയുടെയും കാളാണ്ടിത്താഴം ദർശനം ഗ്രന്ഥശാലയുടെയും സംയുക്ത സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി. ലയൺ ഒന്നാം വൈസ് ഡിസ്ട്രിക്ട് ഗവർണർ കെ വി രാമചന്ദ്രൻ പി എം ജെ എഫ് ഉദ്ഘാടനം ചെയ്തു. ലയൺ എൻ സുഭാഷ് നായർ അധ്യക്ഷത വഹിച്ചു. ലയൺ ഡോ. കെ എസ് ചന്ദ്രകാന്ത് മുഖ്യപ്രഭാഷണം നടത്തി. ലയൺസ് പ്രിൻസിപ്പൽ സെക്രട്ടറി കെ പ്രേംകുമാർ , രമേശൻ കോരക്കാത്ത്, കോർപ്പറേഷൻ കൗൺസിലർ എം പി ഹമീദ്, ലയൺസ് ജില്ലാ സെക്രട്ടറി സെൽവരാജ്, ലൈബ്രറി കൗൺസിൽ ചേവായൂർ മേഖലാ കമ്മിറ്റി അംഗം കെ സി വിനീത്‌ കുമാർ , ഫിസിയോ തെറാപ്പിസ്റ്റ് അസോസിയേഷൻ ദേശീയ സെക്രട്ടറി ലയൺ ജി സുധാകരൻ , നിർമ്മാല്യം കുടുംബശ്രീ സെക്രട്ടറി പി കെ ശാലിനി എന്നിവർ ആശംസ നേർന്നു. ദർശനം മുതിർന്ന പൗര വേദി കൺവീനർ കെ ടി ഫിലിപ്പ് സ്വാഗതവും ദർശനം ഗ്രന്ഥശാല വൈസ് പ്രസിഡന്റ് സി പി ആയിഷബി നന്ദിയും പറഞ്ഞു. ചന്ദ്രകാന്ത് മലബാർ നേത്രാലയയിലെ ഡോ.എസ് ഷഫീജ, ഡോ.കെ ജോഷ്ന , സ്റ്റാഫ് നഴ്സുമാരായ കെൻസ , അനുശ്രീ, അഥീര, പി ആർ ഒ മനോജ് എം നായർ എന്നിവർ പരിശോധനകൾക്ക് നേതൃത്വം നല്കി.


Reporter
the authorReporter

Leave a Reply