ബേപ്പൂർ: പരമ്പരാഗത മത്സ്യതൊഴിലാളികൾ ഏറെ കൂടുതലുള്ള ചാലിയത്ത് ഹാർബർ എന്ന സ്വപ്നം ഉടനെ സാക്ഷാത്കരിക്കുവാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും അഗ്നിബാധ മൂലം വൻനഷ്ടം സംഭവിച്ച തൊഴിലാളികൾക്ക് തക്കതായ നഷ്ട പരിഹാരം നൽകുവാൻ സർക്കാർ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും വി.കെ.സജീവൻ ആവശ്യപ്പെട്ടു.
സാഗർമാല പദ്ധതിയിൽ പ്രദേശത്തെ ഉൾപെടുത്തി വികസനം ഉറപ്പുവരുത്താൻ കേന്ദ്രഫിഷറീസ് മന്ത്രിക്ക് നേരത്തെ വി.കെ.സജീവൻ മൂഖേന നിവേദനം നൽകിയിരുന്നു.കാലാകാലമായി സംസ്ഥാന സർക്കാർ ഈ കടലോരമേഖലയെ അവഗണിക്കുന്നതായും ഹാർബർ വികസനത്തിനുളള സാങ്കേതിക തടസ്സങ്ങൾ നീക്കാൻ സംസ്ഥാന സർക്കാർ മുൻകൈ എടുക്കണമെന്നും സജീവൻ ആവശ്യപ്പെട്ടു.
നേതാക്കളായ ജില്ലാ ജനറൽ സെക്രട്ടറി ഇ.പ്രശാന്ത് കുമാർ, മണ്ഡലം പ്രഭാരി ബി.കെ.പ്രേമൻ, മണ്ഡലം പ്രസിഡൻറ് ഷിനു പിണ്ണാണത്ത്, ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡൻ്റ് ശശിധരൻ നാരങ്ങയിൽ, തോട്ടപ്പായിൽ അനിൽകുമാർ, കൃഷണൻ പുഴക്കൽ, എ.ഡ ൽജിത്ത്, ശിവദാസൻ കരിച്ചാലി, വിവേകാനന്ദൻ കടലുണ്ടി, ദേവരാജൻ കരിച്ചാലി, ശശികുമാർ കെ, സുജീഷ് കമ്മാടൻ എന്നിവരും സംബന്ധിച്ചു.