ഏഴാമത് ചാലിയാര്‍ റിവര്‍ പാഡില്‍ നവംബര്‍ 12 മുതല്‍
കോഴിക്കോട്: ഏഴാമത് 'ചാലിയാര്‍ റിവര്‍ പാഡില്‍ 2021' നവംബര്‍ 12 മുതല്‍ 14 വരെ നടക്കും. ജെല്ലി ഫിഷ് വാട്ടര്‍ സ്‌പോര്‍ട്‌സ് കേരള വിനോദ സഞ്ചാര വകുപ്പമായി ചേര്‍ന്നാണ് ജലോത്സവം ഒരുക്കുന്നത്. നിലമ്പൂരില്‍ നിന്ന് തുടങ്ങി് 68 കിലോ മീറ്റര്‍ പിന്നിട്ട് ബേപ്പൂരില്‍ സമാപിക്കും.യുവാക്കളെയും മുതിര്‍ന്നവരെയും നദികളുമായി ബന്ധിപ്പിച്ച് പ്ലാസ്റ്റിക്കിനെതിരെ ബോധവത്ക്കരണം ശക്തമാക്കുകയും, ഉള്‍നാടന്‍ പരിസ്ഥിതി സംരക്ഷണം ഉയര്‍ത്തിപ്പിടിക്കുകയുമാണ് ജലമേളയുടെ ഉദ്ദേശ ലക്ഷ്യം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറോളം പേര്‍ തുഴച്ചിലില്‍ പങ്കാളികളാവും. കയാക്കുകള്‍ക്കു പുറമെ, ചങ്ങാടങ്ങള്‍, സ്റ്റാന്റ് അപ്പ് പെഡല്‍...