ഈസ്റ്റർ ദിനത്തിൽ ആശംസകളുമായി ക്രൈസ്തവ വീടുകളിലും,ആരാധനാലയങ്ങളിലും സന്ദർശനം നടത്തി എൻ.ഡി എ സ്ഥാനാർത്ഥി എം.ടി രമേശ്
കോഴിക്കോട്: ഈസ്റ്റർ ദിനത്തിൽ ആശംസകളുമായി ക്രൈസ്തവ വീടുകളിലും ആരാധനാലയങ്ങളിലും ബിജെപി കോഴിക്കോട് ലോക്സഭാ മണ്ഡലം സ്ഥാനാർത്ഥി എം ടി രമേശിൻ്റെ സന്ദർശനം. ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കർ, സഹ പ്രഭാരി നളിൻ കുമാർ കട്ടീൽ എം.പി, തുടങ്ങിയവർക്കൊപ്പം കോഴിക്കോട് രൂപതാ ബിഷപ് വർഗീസ് ചക്കാലക്കൽ പിതാവിനെ സന്ദർശിച്ച് ഈസ്റ്റർ ആശംസകൾ നേർന്നു. സംസ്ഥാന വ്യാപകമായി ക്രിസ്മസിനും ഈസ്റ്ററിനും ബിജെപി നടത്തുന്ന ക്രിസ്ത്യൻ ഭവന സന്ദർശനത്തിൻ്റെ ഭാഗമായിരുന്നു സന്ദർശനം. സന്ദർശനത്തിൽ നന്ദി രേഖപ്പെടുത്തുവെന്നും, ദൈവം അനുഗ്രഹിക്കട്ടെയെന്നും ബിഷപ്പ് ആശംസിച്ചു. കോഴിക്കോട് മുൻ മേയർ സി.ജെ....









