പേരാമ്പ്ര : അഴിമതിക്കാരെ സംരക്ഷിക്കാൻ ഇൻഡ്യ മുന്നണിയുടെ പേരിൽ ഇരുമുന്നണികളും മത്സരിക്കുകയാണെന്ന് ബിജെപി ദേശിയ കൗൺസിൽ മെമ്പർ കെ പി ശ്രീശൻ മാസ്റ്റർ പറഞ്ഞു – അഴിമതിയുടെ പേരിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി കെജ്രിവാളിന് വേണ്ടി കോൺഗ്രസ്സ് സി പി എം നേതാക്കളുടെ വാദം പരിഹാസ്യമാണ്. അഴിമതിക്കെതിരെ പടനയിച്ച നേതാവിനെ ഇ ഡി അഴിമതി നടത്തിയതിൻ്റെ പേരിൽ ഒരു മുഖ്യമന്ത്രിയെഅറസ്റ്റ് പെയ്തത് രാജ്യത്ത് ആദ്യത്തെ സംഭവമാണ്. ശ്രീശൻ മാസ്റ്റർ ചുണ്ടിക്കാട്ടി. എൻ ഡി എ പേരാമ്പ്ര നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് പേരാമ്പ്രയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകസഭ തെരഞ്ഞെടുപ്പിൽ എൻ ഡി എ നാനൂറ് സിറ്റിന് വേണ്ടി മത്സരക്കുമ്പോൾ കോൺഗ്രസ്സ് പ്രതിപക്ഷ നേതൃസ്ഥാനത്തിന് വേണ്ടിയും സി പി എം പാർട്ടി ചിഹ്നം നിലനിർത്താനുമാണ് മത്സരിക്കുന്ന് – സി എ എ വിരുദ്ധ സമരം നടത്തിയവർക്കെതിരെയുള്ള കേസ് പിൻവലിക്കാനുള്ള സർക്കാർ നിക്കം മത തീവ്രവാദശകതികള പ്രിതിപ്പെടുത്തി വോട്ട് നേടാനുള്ള ശ്രമമാണ് നടക്കുന്നതെന്നും കെ പി ശ്രീശൻ മാസ്റ്റർ കുറ്റപ്പെടുത്തി. ‘മധുപുഴയരികത്ത് അദ്ധ്യക്ഷത വഹിച്ചു.
രാമദാസ് മണലേരി, രാഗേഷ് തറമൽ ,കെ കെ രജീഷ്,നാഗത്ത് നാരായണൻ, കെ.ജയേഷ്, എംപ്രകാശൻ, ഡി കെ മനു, നവനിത്കൃഷ്ണൻ ടി എം ഹരിദാസ്, കെ എം സുധാകരൻ, ബാബു പുതു പറമ്പിൽ, സി കെ ലിലഎന്നിവർ സംസാരിച്ചു