Saturday, January 25, 2025
Politics

കേരളത്തിലെ ഗ്രാമങ്ങളിലും നരേന്ദ്ര മോദി തരംഗം


കുറ്റ്യാടി : ലോകസഭ തിര ഞ്ഞെടുപ്പിൽ ദേശീയ തലത്തിൽ ഉണ്ടായ മുന്നേറ്റം കേരളത്തിലെ ഗ്രാമങ്ങളിലും അലയടിക്കുകയാണെന്ന് ബിജെ പി ജില്ല ജനറൽ സെക്രട്ടറി എം മോഹനൻ മാസ്റ്റർ പറഞ്ഞു. ‘പത്ത് വർഷക്കാലം ഭരണ നടത്തിയ മോദി സർക്കാറിനെതിരെ ഒന്നിച്ച് നിൽക്കാൻ പോലും പ്രതിപക്ഷത്തിന് സാധിക്കാത്ത അവസ്ഥയണ് – ചരിത്രത്തിലെ ഏറ്റവും.

ഭൂർബലമായ പ്രതിപക്ഷമാണ് രാജ്യത്ത് ഉള്ളത്. ബിജെപി കുറ്റ്യാടി മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. അദ്ദേഹം ‘സാധാരക്കാരുടെ പക്ഷത്താണെന്നതിൻ്റെ തെളിവാണ് തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം വർദ്ധിപ്പിക്കാൻ മോദി സർക്കാർ തയ്യാറായത്.

കുറ്റ്യാടി മണ്ഡലം പ്രസിഡണ്ട് ഒപി മഹേഷ് അദ്ധ്യക്ഷത വഹിച്ചു. എംഎം രാധാകൃഷ്ണൻ മാസ്റ്റർ / കെ കെ രജിഷ് രാജഗോപാൽ പുറമേരി ,വിജയബാബു മാസ്റ്റർ, സജീവൻനരിപ്പറ്റ, പറമ്പത്ത് കുമാരൻ, /കെ കുമാരൻ മാസ്റ്റർ, വിനിത് നിട്ടൂർ എന്നിവർ സംസാരിച്ചു.


Reporter
the authorReporter

Leave a Reply