Politics

സി ആർ പ്രഫുൽ കൃഷ്ണൻ്റെ പയ്യോളിയിലെ റോഡ് ഷോ ആവേശമായി


പയ്യോളി: വടകര പാർലിമെൻ്റ് മണ്ഡലം എൻ ഡി എ സ്‌ഥാനാർഥി സി.ആർ.പ്രഫുൽ കൃഷ്ണൻ പയ്യോളിയിൽ നടന്ന റോഡ് ഷോ ആവേശകരമായി. സ്ത്രീകളും യുവാക്കളും ഉൾപ്പെടെ നിരവധി പ്രവർത്തകർ റോഡ് ഷോയിൽ അണിനിരന്നു. വാദ്യ മേളങ്ങളുടെയും വർണ ബലൂണുകളുടെയും കൊടിയും കൊടിക്കൂറകളുടെയും അകമ്പടിയോടെയായിരുന്നു പ്രചാരണ പരിപാടി. റോഡിന് ഇരുവശത്തുമായി നിന്ന കാണികളോടും വ്യാപാര സ്ഥാപന ജീവനക്കാരോടും നേരിട്ട് വോട്ടഭ്യർഥിച്ചാണ് റോഡ് ഷോ മുന്നേറിയത്.


പയ്യോളി ബീച്ചിൽ നിന്നും ആരംഭിച്ച റോഡ് ഷോ നഗരം ചുറ്റി ബസ്സ് സ്റ്റാൻ്റിൽ സമാപിച്ചു.എ. കെ ബൈജു, ജയ്കിഷ് മാസ്റ്റർ, അംബിക ഗിരിവാസൻ, ടി.പി ഷിജി, പി.പി മുരളി, കെ.സി രാജീവൻ, അഭിറാം, എസ്. കെ ബാബു, സനൽജിത്ത്, പ്രജീഷ് കോട്ടക്കൽ, വിനീഷ് കുറിഞ്ഞിത്താര, കെ.എം ശ്രീധരൻ, കെ പി രമേശൻ മാസ്റ്റർ, കെ.ഫൽഗുനൻ, മനീഷ്, കെ. എൻ രത്നാകരൻ, സന്തോഷ് കാളിയത്ത് തുടങ്ങിയവർ റോഡ് ഷോയ്ക്ക് നേതൃത്വം നൽകി.


Reporter
the authorReporter

Leave a Reply