പോപ്പുലർ ഫ്രണ്ട്- സിപിഎം കൂട്ടുകെട്ടിനെതിരെ 12ന് ബിജെപിയുടെ സെക്രട്ടറിയേറ്റ് മാർച്ച്: ജോർജ് കുര്യൻ
തിരുവനന്തപുരം: ജനുവരി 12-ാം തീയതി സിപിഎം-പോപ്പുലർ ഫ്രണ്ട് കൂട്ടുകെട്ടിനെതിരെ ബിജെപി സെക്രട്ടറിയേറ്റ് മാർച്ച് നടത്തുമെന്ന് സംസ്ഥാന ജനറൽസെക്രട്ടറി ജോർജ് കുര്യൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ഉൾപ്പെടെയുള്ള സംസ്ഥാന നേതാക്കൾ മാർച്ചിന് നേതൃത്വം നൽകും. പോപ്പുലർ ഫ്രണ്ട് ഭീകരതയ്ക്കെതിരെ ജനാഭിപ്രായം രൂപീകരിക്കുന്നതിന് വേണ്ടി സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ജനുവരി 15,16,17, തീയതികളിൽ വലിയ രീതിയിലുള്ള പൊതുസമ്മേളനങ്ങൾ നടത്താനും കോഴിക്കോട് ചേർന്ന സംസ്ഥാന ജനറൽ സെക്രട്ടറിമാരുടെ യോഗം തീരുമാനിച്ചു. " പോപ്പുലർ ഫ്രണ്ട് ഭീകരതയ്ക്കെതിരെ ജനകീയ പ്രതിരോധം " എന്നതായിരിക്കും മുദ്രാവാക്യം. സംസ്ഥാനത്ത് ഈ...









