വടകര എം.പി യും കോണ്‍ഗ്രസും രാഷ്ട്രീയനാടകം അവസാനിപ്പിക്കണം: സി.പി.ഐ
കോഴിക്കോട്: നിസ്സാരമായ കാരണങ്ങൾ ഉണ്ടാക്കി നാട്ടില്‍ കലാപമഴിച്ചുവിട്ട് വടകര എം പി ഷാഫി പറമ്പിലും കോണ്‍ഗ്രസും നടത്തിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ മുതലെടുപ്പ് നാടകം അവസാനിപ്പിക്കണമെന്ന് സിപിഐ കോഴിക്കോട് ജില്ലാ എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആഹ്ലാദപ്രകടനത്തെ കലാപമാക്കി മാറ്റുകയായിരുന്നു . തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും ലക്ഷ്യം വച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും നാട്ടിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനുമാണ് ഉത്തരവാദിത്വപ്പെട്ട ജനപ്രതിനിധിയുടെ നേതൃത്വത്തില്‍ ഇത്തരം സംഘര്‍ഷങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്. അനാവശ്യമായ ഹര്‍ത്താലിന്റെ പേരില്‍ കടകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പഞ്ചായത്ത് ഓഫീസും അടപ്പിക്കാനാണ് അവര്‍ ശ്രമിച്ചത്....