Thursday, November 30, 2023
Local News

ഗ്രാമീണ വനിതാ ദിനത്തിൽ വാഴയൂർ മോഡൽ ജി ആർ സി “ആട്ടവും പാട്ടും “പരിപാടി സംഘടിപ്പിച്ചു


ഫറോക്ക്: ഗ്രാമീണ വനിതാ ദിനത്തിൽ വാഴയൂർ മോഡൽ ജി ആർ സി “ആട്ടവും പാട്ടും “പരിപാടി സംഘടിപ്പിച്ചു . മുണ്ടകശ്ശേരി സാംസ്‌കാരിക നിലയത്തിൽ വെച്ച് നടന്ന പരിപാടി
വാഴയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ടി പി വാസുദേവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കെ പി രാജൻ അധ്യക്ഷൻ ആയിരുന്നു. കമ്മ്യൂണിറ്റി കൗൺസിലർ സ്മിത ജി ആർ സി യെ കുറിച്ചുള്ള ബോധവൽക്കരണക്ലാസ്സ്‌ എടുത്തു. അമ്മമാരുടെ നാടൻ പാട്ട്, നാട്ടിപ്പാട്ട്, സിംഗിൾ ഡാൻസ് , ഗ്രൂപ്പ്‌ ഡാൻസ് എന്നിവ അരങ്ങേറി. ചടങ്ങിൽ എ ഡി എസ് ചെയർപേഴ്സൺ ഗിരിജ സ്വാഗതവും ,സി ഡി എസ് മെമ്പർ ഷിജി നന്ദിയും പറഞ്ഞു.


Reporter
the authorReporter

Leave a Reply