അനീന്ദ്രൻ കണ്ണോളിയുടെ നിര്യാണത്തിൽ അനുശോചിച്ചു
കോഴിക്കോട്: എസ് എൻ ഡി പി യോഗം കോഴിക്കോട് യൂണിയൻ മുൻ സെക്രട്ടറി അനീന്ദ്രൻ കണ്ണോളിയുടെ അകാല നിര്യാണത്തിൽ എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അഗാദമായ ദു:ഖം രേഖപ്പെടുത്തി. കോഴിക്കോട് യോഗ പ്രവർത്തനം കരുപ്പിടിപ്പിക്കുന്നതിൽ അനീന്ദ്രൻ നൽകിയ സംഭാവന വളരെ വലുതായിരുന്നുവെന്ന് അദ്ദേഹം അനുസ്മരിച്ചു.എസ് എൻ ഡി പി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് മുൻ മലബാർ മേഖലാ ഓർഗനൈസർ കെ എ ഉണ്ണികൃഷ്ണൻ ചാലക്കുടി എസ് എൻ ട്രസ്റ്റ് എക്സി.മെമ്പർ പി എം രവീന്ദ്രൻ...