കോഴിക്കോട്: എസ് എൻ ഡി പി യോഗം കോഴിക്കോട് യൂണിയൻ മുൻ സെക്രട്ടറി അനീന്ദ്രൻ കണ്ണോളിയുടെ അകാല നിര്യാണത്തിൽ എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അഗാദമായ ദു:ഖം രേഖപ്പെടുത്തി. കോഴിക്കോട് യോഗ പ്രവർത്തനം കരുപ്പിടിപ്പിക്കുന്നതിൽ അനീന്ദ്രൻ നൽകിയ സംഭാവന വളരെ വലുതായിരുന്നുവെന്ന് അദ്ദേഹം അനുസ്മരിച്ചു.എസ് എൻ ഡി പി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് മുൻ മലബാർ മേഖലാ ഓർഗനൈസർ കെ എ ഉണ്ണികൃഷ്ണൻ ചാലക്കുടി എസ് എൻ ട്രസ്റ്റ് എക്സി.മെമ്പർ പി എം രവീന്ദ്രൻ എന്നിവരും അനുശോചനം രേഖപ്പെടുത്തി.
എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയൻ അത്താണിക്കൽ ഗുരുവരാശ്രമത്തിൽ വെച്ച് നടത്തിയ അനുശോചന യോഗത്തിൽ യൂണിയൻ പ്രസിഡൻ്റ് ഷനൂപ് താമരക്കുളം അധ്യക്ഷതവഹിച്ചു.യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി അനുശോചന പ്രമേയം അവതരിപ്പിച്ചു.എസ് എൻ ഡി പി യൂണിയൻ സെക്രട്ടറി എസ് എൻ ട്രസ്റ്റ് ഡയറ ക്ടർ ശ്രീകണ്ഠേശ്വര ക്ഷേത്ര യോഗം പ്രവർത്തക സമിതി അംഗം എന്നീ നിലകളിലെല്ലാം സമുദായ സേവന രംഗത്ത് സജീവ സാന്നിധ്യമായിരുന്ന അനീന്ദ്രൻ കണ്ണോളിയുടെ നിര്യാണം സമുദായത്തിന് ഒരു തീരാനഷ്ടമാണെന്നും സരസനും സഹൃദയനുമായിരുന്ന അദ്ദേഹം എസ് എൻ ഡി പി യോഗ പ്രവർത്തനത്തിന് നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്നും അനുശോചന പ്രമേയം ചൂണ്ടിക്കാട്ടി.യോഗം ഡയറക്ടർ കെ.ബിനുകുമാർ, അഡ്വ.എം രാജൻ, എം.മുരളീധരൻ, പി കെ ഭരതൻ, വി.സുരേന്ദ്രൻ, ചന്ദ്രൻ പാലത്ത്, ലീലാവി മലേശൻ, എസ് ജി ഗിരീഷ് എന്നിവർ സംസാരിച്ചു.