Wednesday, December 4, 2024
Local News

പെട്രോൾ പമ്പിലെത്തിയ നാഗ ശലഭം കൗതുകമായി.


 

ആരതി ജിമേഷ്

ഫറോക്ക്: മണ്ണൂർ പൂച്ചേരികുന്നിലെ പെട്രോൾ പമ്പിൽ പെട്രോൾ അടിക്കാൻ എത്തിയവർക്ക് കൗതുകമായി
നാഗശലഭം .

ദിനംപ്രതി ഉയരുന്ന പെട്രോൾ വിലയിൽ അശങ്കപ്പെടാതെ പെട്രോൾ ഓസിൽ സുഖനിദ്രയിലായിരുന്നു കക്ഷി.
നിശാശലഭങ്ങുടെ രാജാവ് എന്ന് വിശേഷിപ്പിക്കുന്ന ശലഭമാണ് നാഗശലഭം. മൂർഖൻ പാമ്പിന്റെ തലയോട് സാദൃശ്യമുള്ള വലിയ ചിറകുകളുള്ളതിനാലാണ് ഇവ നാഗശലഭം, സർപ്പശലഭം എന്ന പേരുകളിൽ അറിയപ്പെടുന്നത്.രാത്രിയിലാണ് ഇവ സഞ്ചരിക്കുന്നത് അതുകൊണ്ട് തന്നെ നിശാശലഭം എന്നും അറിയപ്പെടുന്നു.

സാധാരണയായി ഉഷ്ണമേഖല കാടുകളിൽ മാത്രമാണ് ഇവയെ കാണാറുള്ളത്. പല വർണ്ണത്തിലുള്ള ശലഭങ്ങളെ കണ്ടിട്ടുണ്ടെകിലും പലരും അത്യപൂർവ്വമായാണ് നാഗശലഭങ്ങളെ നേരിട്ട് കണ്ടിട്ടുള്ളത്.

ഇന്ത്യയിൽ കണ്ടുവരുന്നതിൽ ഏറ്റവും വലിയതും, ആ യ്യുർ ദൈർഘൃമുള്ളതും നാഗ ശലഭങ്ങൾക്കാണെന്ന് പറയപ്പെടുന്നു.


Reporter
the authorReporter

Leave a Reply