ഭാരതമാതാ സങ്കല്പം സാംസ്കാരിക ഏകതയുടെ പ്രതീകം: എ. ഗോപാലകൃഷ്ണൻ
കോഴിക്കോട്: ഭാരതത്തിന്റെ സാംസ്കാരിക ഏകതയുടെ പ്രതീകമാണ് ഭാരതമാതാ സങ്കല്പമെന്ന് സീമാ ജാഗരൺമഞ്ച് ദേശീയ സംയോജകൻ എ. ഗോപാലകൃഷ്ണൻ. കേസരി സർഗോത്സവത്തിൽ 'ഭാരതമാതാ സങ്കല്പത്തിന്റെ ചരിത്രപശ്ചാത്തലം' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഭാരതം ലോകത്തിലെ ഏറ്റവും പൗരാണികവും പ്രാചീനവുമായ രാഷ്ട്രമാണ്. ലോകക്ഷേമം ഇച്ഛിക്കുന്ന ഋഷിയുടെ തപസ്സിൽ നിന്നാണ് രാഷ്ട്ര സങ്കല്പം ഉടലെടുത്തത്. ഭൂമിയെ മാതാവായി കണ്ട പാരമ്പര്യമാണ് നമ്മുടേത്. അഥർവ്വവേദത്തിലെ പൃഥ്വീസൂക്തം ഇതിനുദാഹരണമാണ്. സൃഷ്ടിശക്തിയെ ദേവിയായി കണ്ട് ആരാധിക്കുന്ന കാലമാണ് നവരാത്രിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡോ. ആര്യാദേവി അദ്ധ്യക്ഷയായി. ഷാബു പ്രസാദ് സ്വാഗതവും കുമാരി...









