അലി അക്ബര്‍ രാജിവെച്ചു
ബിജെപി സംസ്ഥാന സമിതിയില്‍ നിന്ന് അലി അക്ബര്‍ രാജിവെച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അലി അക്ബര്‍ മാറി നില്‍ക്കുന്നതായി പറഞ്ഞത്. പാര്‍ട്ടിയിലെ പ്രശ്‌നങ്ങളാണ് രാജിക്ക് കാരണമെന്നാണ് സൂചന. ഒരു മുസല്‍മാന്‍ ഭാരതീയ ജനതാപാര്‍ട്ടിയില്‍ നിലകൊള്ളുമ്പോള്‍ അനുഭവിക്കേണ്ടി വരുന്ന തെറിവിളികള്‍, സ്വകുടുംബത്തില്‍ നിന്നും സമുദായത്തില്‍ നിന്നും നേരിടേണ്ടി വരുന്ന അവഹേളനം ഇതൊക്കെ സമാന്യ ജനങ്ങള്‍ക്ക് മനസ്സിലായി എന്ന് വരില്ല, പക്ഷെ രാഷ്ട്രീയ നേതൃത്വത്തിനു മനസ്സിലാവണം എന്നാണ് അക്ബറിന്റെ പോസ്റ്റ്. എന്നാല്‍ ബിജെപിയില്‍ തുടരുമെന്നും അലി അക്ബര്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം എ കെ നാസറിനെ പാര്‍ട്ടിയില്‍ നിന്ന്...