കാലിക്കറ്റ് പ്രസ് ക്ലബ് പി. ഉണ്ണികൃഷ്ണന് അവാര്ഡ് മിഥുന് സുധാകരന്
കോഴിക്കോട്: 2020ലെ മികച്ച ടെലിവിഷന് ജനറല് റിപ്പോര്ട്ടിങിനുള്ള കാലിക്കറ്റ് പ്രസ്ക്ലബിന്റെ പി. ഉണ്ണികൃഷ്ണന് അവാര്ഡിന് മാതൃഭൂമി ന്യൂസ് റിപ്പോര്ട്ടര് മിഥുന് സുധാകരന് അര്ഹനായി. പി.ടി.ഐ. ജനറല് മാനേജരായിരുന്ന പി. ഉണ്ണികൃഷ്ണന്റെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ കുടുംബവും കാലിക്കറ്റ് പ്രസ് ക്ലബും ചേര്ന്ന് ഏര്പ്പെടുത്തിയതാണ് 10,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാര്ഡ്. കോവിഡ് കാലത്ത് പഠനം ഓണ്ലൈനിലേക്ക് മാറിയപ്പോള് പ്രയാസത്തിലായ ആദിവാസി ഊരുകളിലെ കുട്ടികളെ പഠിപ്പിക്കുന്ന വിതുരയിലെ പൊലീസുകാരെക്കുറിച്ച് 2020 ആഗ്സ്റ്റ് നാലിനു സംപ്രേഷണം ചെയ്ത റിപ്പോര്ട്ടിനാണു അവാര്ഡ്. മുതിര്ന്ന മാധ്യമപ്രവര്ത്തകരായ ആര്.സുഭാഷ്, മനില സി...









