കോഴിക്കോട്: ദിനപത്രങ്ങളിലെ മികച്ച ഒന്നാം പേജ് രൂപകല്പനക്ക് കാലിക്കറ്റ് പ്രസ് ക്ലബ്ബ് ഏര്‍പ്പെടുത്തിയ തെരുവത്ത് രാമന്‍ പുരസ്‌കാരത്തിന് മാധ്യമം ദിനപത്രത്തിലെ ചീഫ് സബ് എഡിറ്റര്‍ എ.ടി. മന്‍സൂര്‍ അര്‍ഹനായി.
2020 ഫെബ്രുവരി 21 ലെ മാധ്യമം ദിനപത്രത്തിന്റെ ഒന്നാം പേജ് രൂപകല്പനക്കാണ് അവാര്‍ഡ്. 10000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ ആര്‍. മധുശങ്കര്‍, ടി.ആര്‍ മധുകുമാര്‍, ഇ.എന്‍ ജയറാം എന്നിവരടങ്ങിയ ജൂറിയാണ് ജേതാവിനെ നിര്‍ണയിച്ചത്.
2018 ലെ തെരുവത്ത് രാമന്‍ അവാര്‍ഡും എ.ടി. മന്‍സൂറിനായിരുന്നു.
പ്രദീപം പത്രാധിപരായിരുന്ന തെരുവത്ത് രാമന്റെ സ്മരണാര്‍ത്ഥം അദ്ദേഹത്തിന്റെ കുടുംബം ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ്.
കണ്ണൂര്‍ പാപ്പിനിശ്ശേരി ദാറുല്‍ ഹിദായയില്‍ എ.ടി. റാബിയയുടെയും പരേതനായ പി.റമുളളാന്‍ കുട്ടിയുടെയും മകനാണ്. വി.പി. സഹനയാണ് ഭാര്യ.
മക്കള്‍: ആയിഷ, അമീന, ആലിയ, ആസിം