GeneralLatest

ഇന്ന് അര്‍ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി ബസ് പണിമുടക്കും


തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി ബസ് പണിമുടക്കും. ശമ്പളപരിഷ്‌കരണം ആവശ്യപ്പെട്ടാണ് 48 മണിക്കൂര്‍ പണിമുടക്കുന്നത്. പണിമുടക്ക് പ്രഖ്യാപിച്ച തൊഴിലാളി യൂണിയനുകളുമായി ഗതാഗതമന്ത്രി ആന്റണി രാജു ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ചര്‍ച്ച പരാജയപ്പെട്ടു. തുടർന്നാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.

അംഗീകൃത തൊഴിലാളി യൂണിയനുകളാണ് പണിമുടക്ക് പ്രഖ്യാപിച്ചത് . അതേസമയം ആവശ്യം അംഗീകരിച്ചാല്‍, പ്രതിമാസം കോടിക്കണക്കിന് രൂപ അധികം കണ്ടെത്തേണ്ടിവരുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു വ്യക്തമാക്കിയിട്ടുണ്ട്. ഭരണപക്ഷ തൊഴിലാളി സംഘടനയായ കെഎസ്ആര്‍ടിഇഎയും പണിമുടക്കിനെ പിന്തുണയ്ക്കുമെന്ന് അറിയിച്ചു.


Reporter
the authorReporter

Leave a Reply