Wednesday, December 4, 2024
GeneralLatestLocal News

കടലുണ്ടി വാവുൽസവത്തിന് കൊടിയിറങ്ങി;മലബാറിലെ ക്ഷേത്രോൽസവങ്ങൾക്ക് തുടക്കമായി


കോഴിക്കോട്.മലബാറിലെ ക്ഷേത്രോൽസവങ്ങൾക്ക് തുടക്കം കുറിച്ച് കൊണ്ടുള്ള കോഴിക്കോട് കടലുണ്ടി വാവുൽസവത്തിന് കൊടിയിറങ്ങി. കോവിഡ് പ്രോട്ടോകോൾ പ്രകാരം കടുത്ത നിയന്ത്രണത്തിൽ ഭക്തജനപ്രവാഹമില്ലാതെചടങ്ങ് മാത്രമായാണ് ഉത്സവം നടന്നത്

വാവുൽസവത്തെ വരവേൽക്കാൻ നാളുകൾക്ക് മുമ്പെ ഒരുങ്ങാറുള്ള കടലുണ്ടി നാടും നഗരവും ഇത്തവണയും സജീവമായില്ല
ചൊവ്വാഴ്ച്ച മണ്ണൂർ ജാതവൻ കോട്ടയിൽ നിന്നും അമ്മയെ കാണാനുള്ള ഉൽസാഹത്തോടെ ജാതവൻ വാവുൽസവം അറിയിച്ച് വാദ്യമേളങ്ങളോടെ യാത്ര തുടർന്നു ഇത്തവണ 17 ക്ഷേത്ര തറവാടുകളിൽ മാത്രമായി രണ്ട് ദിവസത്തെ ഊര് ചുറ്റൽ പരിമിതപ്പെടുത്തി. വാവുനാളിൽ വാക്കടവിൽ അമ്മ ദേവിയെ കണ്ടുമുട്ടി. സർവ്വാഭരണ വിഭൂഷിതയായ ദേവിക്കൊപ്പം ജാതവൻ പേടിയാട്ടേക്ക് തിരിച്ച് എഴുന്നള്ളുന്നതാണ് ചടങ്ങ്.
എഴുന്നള്ളത്ത് കുന്നത്ത് തറവാട്ടിൽ വ്യതാനുഷ്ഠരായ കുന്നത്ത് തറവാട്ട് കാരണവർ വെള്ള നിവേദ്യം നൽകി സ്വീകരിച്ച് മണിത്തറയിലുരുത്തി.തുടർന്ന് കറുത്തങ്ങാട്ട് ഇല്ലത്തേക്ക് ദേവി യാത്ര തിരിച്ചു. യാത്രയിൽ പടകാളിതല്ല് ആസ്വദിച്ച് കറുത്തങ്ങാട്ടേക്ക് അവിടെ മണ്ണൂർ ശിവക്ഷേത്രത്തിലെ വെള്ള നിവേദ്യം സ്വീകരിച്ച ശേഷം സന്ധ്യയോടെ പോടിയാട്ട്കാവ് പനയംമഠം തറവാട്ടിലെ കിഴക്കേ കാവിൽ ദേവിയെ കുടികൂട്ടി . അടുത്ത വാവുൽസവ നാളിൽ അമ്മയെ വീണ്ടും കാണാമെന്ന പ്രതീക്ഷയിൽ ജാതവൻ നിറമിഴിയോടെ തന്റെ കോട്ടയിലേക്ക് മടങ്ങുന്നതോടെ ഈ വർഷത്തെ വാവുൽസവം സമാപിച്ചു.


Reporter
the authorReporter

Leave a Reply