അന്തരം ജയ്പൂര്‍ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവെൽ മത്സര വിഭാഗത്തിൽ
കോഴിക്കോട്: രാജ്യത്തെ ശ്രദ്ധേയമായ ജയ്പൂര്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവെലിലെ മത്സരവിഭാഗത്തിലേക്ക് ഫോട്ടോ ജേർണലിസ്റ്റ് പി. അഭിജിത്ത് സംവിധാനം ചെയ്ത അന്തരം തെരഞ്ഞെടുക്കപ്പെട്ടു. ഫീച്ചർ വിഭാഗത്തിൽ തെരഞ്ഞെടുക്കപ്പെട്ട 24 ചിത്രങ്ങളിൽ മലയാളത്തിൽ നിന്ന് അന്തരം, നാനി എന്നിവയാണുള്ളത്. ഇന്ത്യയ്ക്ക് പുറമെ ചൈന, ജപ്പാന്‍, റഷ്യ, സ്വിറ്റ്സര്‍ലന്‍റ്, ജര്‍മനി, നെതര്‍ലന്‍റ്, കാനഡ, ബ്രസീല്‍, പോര്‍ച്ചുഗല്‍, കിര്‍ഗിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സിനിമകളും 14ാമത് ജയ്പൂര്‍ ഇന്‍റര്‍നാഷണല്‍ ഫെസ്റ്റിവെലില്‍(ജെ ഐ എഫ് എഫ്- 2022) ഫീച്ചർ വിഭാഗത്തിൽ അരങ്ങേറും. 2022 ജനുവരി ഏഴ് മുതല്‍ 11 വരെയാണ് ജയ്പൂര്‍...









