അക്രമിയെ കീഴ്‌പ്പെടുത്തിയ പെണ്‍കുട്ടിയെ വീഡിയോ കോളില്‍ വിളിച്ച് അഭിനന്ദിച്ച് വിദ്യാഭ്യാസ മന്ത്രി
കോഴിക്കോട് ;നഗരമധ്യത്തില്‍ ലൈംഗിക അതിക്രമം നടത്തിയ യുവാവിനെ കീഴടക്കി പൊലീസില്‍ ഏല്‍പ്പിച്ച പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ലക്ഷ്മി സജിത്തിനെ അഭിനന്ദിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വീഡിയോ കോളില്‍ വിളിച്ചാണ് അദ്ദേഹം പെണ്‍കുട്ടിയെ അഭിനന്ദനം അറിയിച്ചത്. ലക്ഷ്മി പെണ്‍കരുത്തിന്റെ മാതൃകയാണെന്ന് ശിവന്‍കുട്ടി ഫെസ്ബുക്കില്‍ കുറിച്ചു. ഇത്തരം സന്ദര്‍ഭങ്ങളില്‍ പകച്ചു നില്‍ക്കുകയല്ല, ധീരമായി പ്രതിരോധിക്കുകയാണ് വേണ്ടെന്ന് ലക്ഷ്മി ഓര്‍മ്മപ്പെടുത്തുന്നു. മറ്റേതൊരു കായിക ഇനവും പോലെ തന്നെ പെണ്‍കുട്ടികള്‍ മാര്‍ഷ്യല്‍ ആര്‍ട്‌സും പഠിക്കുന്നത് നല്ലതാണെന്നും അദ്ദേഹം ഫെസ്ബുക്കില്‍ കുറിച്ചു. കഴിഞ്ഞ ദിവസമാണ് കോഴിക്കോട് റഹ്‌മാനിയ സ്‌കൂളില്‍ പഠിക്കുന്ന...