Monday, November 4, 2024
ExclusiveGeneralLatest

റെ​യി​ല്‍​വേ ഓ​ണ്‍​ലൈ​ന്‍ സേ​വ​ന​ങ്ങ​ള്‍​ക്ക് ഏ​ഴ് ദി​വ​സ​ത്തേ​യ്ക്ക് നി​യ​ന്ത്ര​ണം


കോഴിക്കോട്:കോ​വി​ഡ് കാ​ല നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കി സാ​ധാ​ര​ണ​ പ്ര​വ​ര്‍​ത്ത​നം പു​നഃ​സ്ഥാ​പി​ക്കാ​നാ​യാ​ണ് നി​യ​ന്ത്ര​ണം.

ഞായറാഴ്‌ച്ച വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.

രാത്രി ഏഴ് മണി മുതല്‍ പുലര്‍ച്ചെ 5.30 വരെയാണ് നിയന്ത്രണങ്ങള്‍ തുടരുക.

ഈ സമയത്ത് ബുക്കിംഗ്, റിസര്‍വേഷന്‍, ബുക്കിംഗ് റദ്ദാക്കല്‍, മറ്റ് അന്വേഷണങ്ങള്‍ എന്നിവ സാദ്ധ്യമാകില്ലെന്ന് ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു.

കൊവിഡിനു മുമ്പുണ്ടായിരുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളിലേക്കുള്ള മടങ്ങിപ്പോക്കിനാണ് ശ്രമിക്കുന്നതെന്നും നിരവധി പഴയ ട്രെയിനുകളുടെ വിവരങ്ങളും യാത്രക്കാരുടെ രേഖകളും അപ്ഡേറ്റ് ചെയ്യേണ്ടതുള്ളതിനാല്‍ വളരെയേറെ ശ്രദ്ധാപൂര്‍വ്വമാണ് റെയില്‍വേ ഈ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

ടിക്കറ്റ് റിസര്‍വേഷന്‍, ബുക്കിംഗ്, റദ്ദാക്കല്‍, വിവരങ്ങള്‍ അറിയുന്നതിനുള്ള സൗകര്യം തുടങ്ങിയ സേവനങ്ങള്‍ ഈ സമയം ലഭ്യമായിരിക്കില്ല.

എന്നാല്‍ ഇവ ഒഴിച്ചുള്ള മറ്റ് സേവനങ്ങൾ യാത്രക്കാര്‍ക്ക് പ്രയോജനപ്പെടുത്താമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.


Reporter
the authorReporter

Leave a Reply