ആശാ വര്‍ക്കര്‍മാര്‍ക്ക് മത്സരിക്കാം;നാമനിര്‍ദേശ പത്രിക നവംബര്‍ 14 മുതല്‍ 21 വരെ നൽകാം
കോഴിക്കോട്:ജില്ലാ പഞ്ചായത്തിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും നിര്‍ദേശങ്ങള്‍ നല്‍കുന്നതിനുമായി ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു. നാമനിര്‍ദേശ പത്രിക ഇന്ന് (നവംബര്‍ 14) മുതല്‍ 21 വരെ സമര്‍പ്പിക്കാമെന്നും ഒരാള്‍ക്ക് മൂന്ന് പത്രിക വരെ നല്‍കാമെന്നും യോഗത്തില്‍ അറിയിച്ചു. രാവിലെ 11 മുതല്‍ വൈകിട്ട് 3 വരെയാണ് പത്രിക സ്വീകരിക്കുക. നാമനിര്‍ദേശം സമര്‍പ്പിക്കാന്‍ സ്ഥാനാര്‍ഥി ഉള്‍പ്പടെ 5 പേര്‍ വരെ മാത്രമേ വരണാധികാരിയുടെ മുറിയില്‍ പ്രവേശിക്കാന്‍ പാടുള്ളൂ. നാമനിര്‍ദേശം സമര്‍പ്പിക്കാന്‍ പരമാവധി 3 അകമ്പടി വാഹനങ്ങളേ അനുവദിക്കൂ....






