സ്കൂൾ തുറക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ പുരോഗമിക്കുന്നു; ശനിയാഴ്ച പ്രവർത്തി ദിവസമാക്കും, ക്ലാസ് ഉച്ചവരെ മാത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് വിദ്യാലയങ്ങൾ തുറക്കുന്നതിനുള്ള ക്രമീകരണങ്ങൾ പുരോഗമിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ക്ലാസുകൾ ഉച്ചവരെ മാത്രമായിരിക്കും. ശനിയാഴ്ച പ്രവർത്തി ദിവസമാക്കുമെന്നും മന്ത്രി അറിയിച്ചു. അധ്യാപകർക്കും അനധ്യാപകർക്കും വാക്സീനേഷൻ ഉറപ്പുവരുത്തുമെന്ന് മന്ത്രി ഉറപ്പ് നൽകി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഉച്ചഭക്ഷണവും നൽകും. പിടിഎ അതിനുള്ള നടപടികൾ സ്വീകരിക്കും. ഫിറ്റ്നസ് ഇല്ലാത്ത സ്കൂളുകളിലെ കുട്ടികൾക്ക് തൊട്ടടുത്ത സ്കൂളിൽ ക്ലാസ് ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. എൽപി ക്ലാസ്സിൽ ഒരു ബെഞ്ചിൽ രണ്ട് കുട്ടികളെ മാത്രമേ ഇരുത്തുകയുള്ളൂ. ഓട്ടോറിക്ഷയിൽ പരമാവധി മൂന്ന് കുട്ടികളെ മാത്രം കയറ്റണം. വിദ്യാർത്ഥി കൺസെഷൻ്റെ...
