Wednesday, November 29, 2023
EducationGeneralLatest

കേരള വികസനം- നാഴികകല്ലുകൾ’ സംസ്ഥാനതല ഓൺലൈൻ തത്സമയ പ്രശ്നോത്തരി മത്സരം ജനുവരി രണ്ടിന്


എറണാകുളം: ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ എറണാകുളം ജില്ലാ ഇൻഫർമേഷൻ ഓഫീസ് കേരള വികസനത്തെ കുറിച്ച് ജനുവരി രണ്ടിന് ഓൺ ലൈൻ തത്സമയ പ്രശ്നോത്തരി സംഘടിപ്പിക്കുന്നു.

സംസ്ഥാന രൂപീകരണത്തിന് ശേഷം കേരളം വികസന – ക്ഷേമ പ്രവർത്തനങ്ങളിൽ കൈവരിച്ച നേട്ടങ്ങളെ ആസ്പദമാക്കിയായിരിക്കും ചോദ്യങ്ങൾ.

വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും പങ്കെടുക്കാം. വിജയികൾക്ക് ക്യാഷ് പ്രൈസും . ട്രോഫിയും ലഭിക്കും. രജിസ്ട്രേഷൻ ഫീസ് ഇല്ല

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9847288361, 85473 74739, 9947240793 എന്നീ നമ്പറുകളിൽ ഡിസംബർ 30 നകം ബന്ധപ്പെടണം.


Reporter
the authorReporter

Leave a Reply