ഓഡിയോ ബുക്കുമായി ആകാശ് ബൈജൂസ്; നീറ്റ് വിദ്യാർഥികൾക്ക് സഹായകം
തിരുവനന്തപുരം: പരീക്ഷാ പരിശീലന രംഗത്തെ ഇന്ത്യയിലെ മുന്‍നിരക്കാരായ ആകാശ് പ്ലസ് ബൈജൂസ് നീറ്റ് പരിശീലനം നടത്തുന്നവര്‍ക്കായുള്ള ഇന്ത്യയിലെ ആദ്യ സമഗ്ര ഓഡിയോ ബുക്ക് ആയ ആകാശ് ഓഡിപ്രിപ് അവതരിപ്പിച്ചു. വിദഗ്ദ്ധര്‍ ശാസ്ത്രീമായി രൂപകല്‍പന ചെയ്ത പോഡ്കാസ്റ്റുകള്‍ അടങ്ങിയതാണ് വെബ്, ആപ് അധിഷ്ടിതങ്ങളായുള്ള ഈ നവീനമായ ആകാശ് ഓഡിപ്രിപ്. ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി പാഠ്യഭാഗങ്ങളില്‍ വിപുലമായ ഉള്‍ക്കാഴ്ച നല്‍കുന്ന ഈ ഓഡിയോബുക്ക് ക്ലാസ് 11, 12 വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍ പ്രവേശന പരീക്ഷകള്‍ക്ക് ഏറെ ഗുണകരമാകും. ഡിജിറ്റല്‍ മാറ്റത്തിന്‍റെ പശ്ചാത്തലത്തില്‍ മള്‍ട്ടി സെന്‍സറി ലേണിങ് രീതിയിലൂടെ...









