അമേരിക്കന്‍ സര്‍വകലാശാലകളില്‍ ഉന്നത പഠനത്തിന് അവസരമൊരുക്കി സദ്ഭാവന വേള്‍ഡ് സ്‌കൂള്‍
കോഴിക്കോട്: അമേരിക്കയിലെ സര്‍വകലാശാലകളില്‍ ഉന്നത പഠനമെന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ കോഴിക്കോട് വെള്ളിപറമ്പിലെ സദ്ഭാവന വേള്‍ഡ് സ്‌കൂള്‍ അവസരമൊരുക്കുന്നു.രാജ്യത്തെ പത്ത് മികച്ച സ്‌കൂളുകളുടെ പട്ടികയില്‍ ഇടംനേടിയ സദ്ഭാവന സ്‌കൂള്‍ അമേരിക്കയിലെ മിഷിഗണ്‍ കോളേജ് അലയന്‍സുമായി(എം.സി.എ)ചേര്‍ന്ന് ഇതിന്റെ ഭാഗമായുള്ള കരാറൊപ്പുവെച്ചു. സദ്ഭാവന സ്‌കൂളില്‍ 12ാം ക്ലാസ് പൂര്‍ത്തിയാക്കി അമേരിക്കന്‍ സര്‍വകലാശാലകള്‍ നിശ്ചയിക്കുന്ന നിശ്ചിത ക്രെഡിറ്റ് പോയിന്റ് നേടുന്നവര്‍ക്ക് 14അമേരിക്കന്‍ സര്‍വകലാശാലകളില്‍ ഏതെങ്കിലുമൊന്നില്‍ രണ്ടാം വര്‍ഷ ബിരുദത്തിന് നേരിട്ട് പ്രവേശനം നേടാം. ഇതിലൂടെ അമേരിക്കയില്‍ ഒന്നാം വര്‍ഷ ബിരുദകോഴ്‌സിന് പഠിക്കുന്നതിന്റെ ഭീമമായ സാമ്പത്തിക ചിലവ് പൂര്‍ണമായി ലാഭിക്കാമെന്ന് മാത്രമല്ല...









