സി ബി എസ് ഇ വിദ്യാലയങ്ങളോടുള്ള വിവേചനം അവസാനിപ്പിക്കണം- മാനേജ്‍മെന്റ് അസോസിയേഷൻ
കോഴിക്കോട് : സി ബി എസ് ഇ വിദ്യാലയങ്ങളോടുള്ള വിവേചനം അവസാനിപ്പിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് കേരള സി ബി എസ് ഇ സ്കൂൾസ് മാനേജ്‍മെന്റ് അസോസിയേഷന്റെ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സി ബി എസ് ഇ വിദ്യാലങ്ങളോട് പലപ്പോഴും ശത്രുതാപരമായാണ് വിദ്യാഭ്യാസ വകുപ്പ് പെരുമാറുന്നത്. ഉപരി പഠനത്തിന് ശ്രമിക്കുന്ന സി ബി എസ് ഇ കലോത്സവ വിജയികളായ വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് അനുവദിക്കണം. സ്റ്റുഡന്റസ് പോലീസ് കേഡറ്റ്, എൻ എസ് എസ് തുടങ്ങിയ സംവിധാങ്ങൾ സി ബി എസ് ഇ സ്കൂളുകളിലും അനുവദിക്കണം....








