വിഷുവിന് വരവറിയിച്ച് മദനോത്സവത്തിന്റെ മോഷൻ പോസ്റ്റർ റിലീസായി
സുരാജ് വെഞ്ഞാറമൂടും ബാബു ആന്റണിയും കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന മദനോത്സവം വിഷുവിന് തിയേറ്ററുകളിലേക്കെത്തുന്നു. രസകരമായ ഒരു മോഷൻ പോസ്റ്ററിലൂടെയാണ് ചിത്രത്തിന്റെ റിലീസ് അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിരിക്കുന്നത്. സുധീഷ് ഗോപിനാഥിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം കുടുംബത്തോടൊപ്പം പ്രേക്ഷകർക്ക് തിയേറ്ററിൽ ആഘോഷിക്കാൻ പറ്റുന്ന ഉത്സവം തന്നെയാണ്. ഇ.സന്തോഷ് കുമാറിന്റെ ചെറുകഥയെ ആസ്പദമാക്കി രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിതാണ് ചിത്രത്തിന്റെ നിർമാതാവ്. സുരാജ് വെഞ്ഞാറമൂടിനും ബാബു ആന്റണിക്കുമൊപ്പം ഭാമ അരുൺ, രാജേഷ് മാധവൻ, പി.പി. കുഞ്ഞികൃഷ്ണൻ, രഞ്ജി കാങ്കോൽ, രാജേഷ് അഴിക്കോടൻ, ജോവൽ...









