കോഴിക്കോട് : ഫസ്റ്റ് നാഷൻ കംമ്പയിൻസ് ആന്റ് ക്യാമ്പസ് ഓക്ക്സ് സംയുക്തമായി നിർമ്മിച്ച “വി ഹേവ് എ ഡ്രീം” പ്രദർശനത്തിന് ഒരുങ്ങി.
മാർച്ച് 20 ന് തിങ്കളാഴ്ച വൈകീട്ട് 4 മണിക്ക് ഹോട്ടൽ നളന്ദയ്ക്ക്
മുൻവശം മാനാഞ്ചിറ ടവറിൽ നാലാം നിലയിൽ ഓപ്പൺ സ്ക്രീനിൽ പ്രദർശിപ്പിക്കും.
അട്ടപ്പാടി മോഡലും നടിയുമായ മിസ് കേരള ജേതാവ് അനു പ്രശോഭിനി പ്രദർശനോദ്ഘാടനം നിർവ്വഹിക്കും.
റോട്ടറി കാലിക്കറ്റ് മിഡ് ടൗൺ പ്രസിഡന്റ് അദീപ് സലീം മുഖ്യതിഥിയാകും.
പാലക്കാട് കൊങ്ങപ്പാടം ദളിത് കോളനിയിലെ അന്തേവാസികൾ അവരുടെ 10 വർഷം നീണ്ടു നിന്ന വിദ്യാഭ്യസ പദ്ധതിയിലൂടെ അനുഭവങ്ങൾ പങ്കുവെക്കുന്നതാണ് ആൽബം
ക്യാമറ എഡിറ്റിംഗ് അനീഷ് ലാൽ , ഗാനരചന – ഗൗതം ഷാ , സി ഡി സജിത്ത് കുമാർ , സംഗീതം – ഗൗതം ഷാ, അഭിനേതാക്കൾ – അനു പ്രശോഭിനി , ഗണേഷ് കുമാർ നായർ , വയനാട് കനവ് സ്കൂൾ വിദ്യാർത്ഥികൾ .
പത്ര സമ്മേളനത്തിൽ സംവിധായകൻ സി ഡി സജിത്ത് കുമാർ , പ്രൊഡക്ഷൻ കോർഡിനേറ്റർ – വത്സൻ മാത്യൂ എന്നിവർ പങ്കെടുത്തു.