Monday, November 4, 2024
BusinessGeneralLatest

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്


കോഴിക്കോട്: സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ ഇടിവ്.

പവന് 120 രൂപയാണ് ഇന്നു കുറഞ്ഞത്.

ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,780 രൂപ.

ഗ്രാമിന് പതിനഞ്ചു രൂപ കുറഞ്ഞ് 4470 ആയി.

ഇന്നലെ പവന്‍ എണ്‍പതു രൂപ കുറവു രേഖപ്പെടുത്തിയിരുന്നു.

ഈ മാസത്തിന്റെ തുടക്കത്തില്‍ 34,720 രൂപയായിരുന്നു സ്വര്‍ണവില.

ഇത് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരമാണ്.

പിന്നീട് വില ഉയരുകയായിരുന്നു.

സുരക്ഷിത നിക്ഷേപം ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നത് ഉള്‍പ്പെടെയുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

പണപ്പെരുപ്പ നിരക്ക് ഉയരുന്നത് ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ പരിഗണിച്ച് കൂടുതല്‍ പേര്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് വരുന്നതാണ് വില ഉയരാന്‍ കാരണം.


Reporter
the authorReporter

Leave a Reply