ദില്ലി: റിസര്‍വ് ബാങ്ക് ഗവര്‍ണറായി ശക്തികാന്ത ദാസ് വീണ്ടും നിയമിതനായി. മൂന്ന് വര്‍ഷത്തേക്കാണ് വീണ്ടും നിയമനം. ശക്തികാന്ത ദാസ് ആര്‍ബിഐയുടെ 25ാമത് ഗവര്‍ണറായിട്ടാണ് നിയമിതനായിരിക്കുന്നത്.
കേന്ദ്ര സര്‍ക്കാരില്‍ നിര്‍ണായകമായ പല വകുപ്പുകളും അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്.സാമ്പത്തിക മേഖല, ടാക്‌സേഷന്‍, വാണിജ്യം, അടിസ്ഥാന സൗകര്യം, തുടങ്ങിയ ഒട്ടനവധി മേഖലകളില്‍ അദ്ദേഹം വിവിധ പദവികള്‍ വഹിച്ചിട്ടുണ്ട്. ആര്‍ബിഐ ഗവര്‍ണറാകുന്നതിന് മുമ്പ് റവന്യു വിഭാഗം സെക്രട്ടറിയും ധനകാര്യ മന്ത്രാലയത്തില്‍ സാമ്പത്തിക കാര്യങ്ങളുടെ ചുമതലയുള്ള ഉദ്യോഗസ്ഥനുമായിരുന്നു.
അപ്പോയിന്റമെന്റ്‌സ് കമ്മിറ്റിയാണ് നിയമനം അംഗീകരിച്ചത്. ഡിസംബര്‍ പത്ത് മുതല്‍ നിയമം നിലവില്‍ വരും.