പുതുവർഷം മധുര വർഷമാക്കി ബേക്കേഴ്സ് അസോസിയേഷൻ കേരള ജില്ല കമ്മിറ്റി
കോഴിക്കോട്:ബേക്കേഴ്സ് അസോസിയേഷൻ കേരള കോഴിക്കോട് ജില്ലാ കമ്മറ്റി നേതൃത്വത്തിൽ പുതുവത്സര ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. കുതിരവട്ടം സർക്കാർ മാനസിക ആരോഗ്യ കേന്ദ്രത്തിൽ പുതുവർഷം മധുര വർഷം - 2026 എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജു നാഥ് നീളൻ കേക്ക് മുറിച്ച് ആശുപത്രി സൂപ്രണ്ട് ഡോ.സരളയ്ക്ക് നൽകി ഉദ്ഘാടനം ചെയ്തു.ബേക്കഴ്സ്. അസോസിയേഷൻ കേരള മുൻ സംസ്ഥാന ട്രഷറർ എം.പി രമേഷ് അധ്യക്ഷം വഹിച്ചു.വാർഡ് കൗൺസിലർ ബിന്ദു ഉദയകുമാർ, ഷെവലിയർ സി.ഇ ചാക്കുണ്ണി, ബേക്കേഴ്സ് അസോസിയേൻ കേരള ജില്ലാ പ്രസിഡണ്ട്...









