Wednesday, February 5, 2025
LatestPolitics

വൈദ്യുതിചാർജ് കൊള്ളയ്ക്കെതിരെ ബി ജെ പി മാർച്ചും ധർണ്ണയും നടത്തി


താമരശ്ശേരി: കേരള സർക്കാർ നടപ്പിലാക്കുന്ന ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ചു കൊണ്ട് ബി ജെ പി താമരശ്ശേരി നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ താമരശ്ശേരി വൈദ്യുതി സെക്ഷൻ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. ബിജെപി ജില്ല ജനറൽ സെക്രട്ടറി എം മോഹനൻ മാസ്റ്റർ ധർണ്ണ ഉദ്ഘാടനം ചെയ്തു. സാധാരക്കാരന് ജീവിക്കാൻ പറ്റാത്ത തരത്തിലേക്ക് കേരളത്തിൽ എല്ലാ വിധ നികുതികളും വർദ്ധിപ്പിച്ച സർക്കാർ ,വൈദ്യുതിയ്ക്കും നികുതി വർദ്ധിപ്പിച്ച് കൊണ്ട് കനത്ത പ്രഹരമാണ് ജനങ്ങളുടെ മേൽ അടിച്ചേൽപ്പിച്ചത്. അടിയന്തിരമായി സർക്കാറിന്റെ ഈ തീവെട്ടിക്കൊള്ള അവസാനിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ഷാൻകരിഞ്ചോല അദ്ധ്യക്ഷം വഹിച്ചു. സംസ്ഥാന കമ്മറ്റി അംഗം ഗിരീഷ് തേവള്ളി, സംസ്ഥാന കൗൺസിൽ അംഗം ഷാൻകട്ടിപ്പാറ, ജനറൽ സെക്രട്ടറിമാരായ വത്സൻ മേടോത്ത്, ടി ശ്രീനിവാസൻ സംസാരിച്ചു. കെ പി രമേശൻ , ദേവദാസ് കൂടത്തായി, ബിൽ ജു രാമദേശം , കെ കെ വേലായുധൻ, എ കെ ബബീഷ് , ഒ ബാബു, ഒ പി ഷാജു, എൻ പി വിജയൻ ,കെ വി അനിൽ മാർച്ചിന്‌ നേതൃത്വം നൽകി.


Reporter
the authorReporter

Leave a Reply